ആദ്യം സംസ്കാരം എന്തെന്ന് മനസിലാക്കണം..! മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ട​ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​കൃ​ത​മ​ല്ല; സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണമെന്ന് അ​ടൂ​ർ പ്ര​കാ​ശ്

റാ​ന്നി: പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യ​ല്ല കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ. റാ​ന്നി ഇ​ട​ത്ത​റ​യി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണം. പി​ണ​റാ​യി​യു​ടെ ഏ​കാ​ധി​പ​ത്യ​ശൈ​ലി​യും ധാ​ർ​ഷ്ഠ്യ​വും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​നു ചേ​ർ​ന്ന​ത​ല്ല. രാ​ജ്യ​ത്തി​നു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ന്മാ​ർ​ക്ക് ജ​ന​ങ്ങ​ളെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കാ​ൻ എ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ചോ​ദി​ച്ചു.

ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ങ്കു ചെ​റി​യാ​ൻ, ലി​ജു ജോ​ർ​ജ്, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, തോ​മ​സ് അ​ല​ക്സ്, മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഫ്രെ​ഡി ഉ​മ്മ​ൻ, ല​ത സു​രേ​ഷ്, ജോ​ജി തോ​മ​സ്, റീ​ന ജ​യിം​സ്, ജി​നു ഡേ​വി​ഡ്, തോ​മ​സ് മാ​ത്യു, ജോ​ർ​ജ് മാ​ത്യു, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കു​ഞ്ഞു​മോ​ൻ വ​ലി​യ​കാ​ലാ​യി​ൽ, ഷാ​ജി മാ​നാ​പ്പ​ള്ളി, രാ​ജു ആ​ന്‍റ​ണി, സ​ബി താ​ഴ​ത്തി​ല്ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts