പ്രേമം നടിച്ച് പ്ലസ് വൺ വിദ്യാർഥിയെ പീഡി പ്പിച്ചു; പുറത്ത് പറയാതിരിക്കാൻ നിരന്തരം ഭീഷണിപ്പെടുത്തി; പീഡനം സഹിക്കാതെ വന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടു കാരുടെ പരാതിയിൽ യുവാവിനെ പിടികൂടി

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. പൂ​ജ​പ്പു​ര ജ​ഗ​തി​യി​ൽ മൈ​ത്രി ന​ഗ​റി​ൽ, മ​ണ​ൽ​പ്പു​റം പു​ത്ത​ൻ വീ​ട്ടി​ൽ മ​നോ​ജി​നെ (33) യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​നോ​ജ് പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യി​ക്കാ​തി​രി​ക്കാ​ൻ പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ഭി​ഷ​ണി​പ്പെ​ടു​ത്തി. ഭീ​ഷ​ണി സ​ഹി​ക്ക​വ​യ്യാ​തെ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ആ​ശു​പ​ത്രി​യി​ൽ ആ​യി എ​ങ്കി​ലും ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യും വ​നി​താ ഷാ​ഡോ പോ​ലീ​സും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും പീ​ഡ​ന വി​വ​രം പു​റ​ത്തു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി ക​ണ്‍​ട്രോ​ൾ റൂം ​അ​സി. ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് കു​മാ​ർ, പൂ​ജ​പ്പു​ര എ​സ്ഐ രാ​കേ​ഷ്, ക്രൈം ​എ​സ്ഐ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, മോ​ഹ​ന​ൻ, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, സി​റ്റി ഷാ​ഡോ പോ​ലീ​സ് ടീം ​അ​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ല​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്.

Related posts