നാലുമാസത്തെ ഫേസ്ബുക്ക് പ്രണയം മാത്രം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ



ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് മ​ടു​ക്ക​യി​ൽ ബാ​ബു​വി (സി​ദ്ധാ​ർ​ഥ് -22) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു ഫേ​സ് ബു​ക്കി​ലൂ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മൂ​ന്ന് നാ​ല് മാ​സ​ത്തെ ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​വ​ർ ത​മ്മി​ൽ കൂ​ടു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടി വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ല​ന്നു വീ​ട്ടു​കാ​ർ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്ര​മാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment