താമസവും ഭക്ഷണവും കഴിഞ്ഞ് 20000 രൂപ! ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വിദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കുടുങ്ങുമോ ?

കൊ​ല്ലം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ വി​ദേ​ശ​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ൽ ഇ​ന്ന​ലെ പ​രാ​തി ന​ൽ​കി​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് എ​സ്ഐ ദേ​വ​രാ​ജ​ൻ പ​റ​ഞ്ഞു. മ​സ്ക​റ്റി​ൽ വീ​ട്ടു​ജോ​ലി​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നും താമസവും ഭക്ഷണവും ക​ഴി​ഞ്ഞ് 20000 രൂ​പ ശ​ന്പ​ള​ം നൽകുമെന്നും കാട്ടിയാണ് യു​വ​തി​യെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ഇ​വ​രെ വി​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യ​ത്. ഇ​വി​ടെ വ​ച്ച് അ​നാ​ശാ​സ്യ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പരാതിയിൽ പറയുന്നു. എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് പ​ല​ർ​ക്കും കാ​ഴ്ച​വ​ച്ച​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഏ​പ്രി​ൽ 26ന് ​നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും സം​ഭ​വം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. വി​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​തി​നാ​ൽ വീ​ണ്ടും വി​ദേ​ശ​ത്തു​പോ​കു​ക​യാ​യി​രു​ന്നു. അ​വി​ടെ​വ​ച്ച് വീ​ണ്ടും പീ​ഡ​നം തു​ട​ങ്ങി​യ​തോ​ടെ യു​വ​തി ഭ​ർ​ത്താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലെ​ത്തി യു​വ​തി​യെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​സ് പോ​ർ​ട്ട് ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് എ​ംബസി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​ർ നാ​ട്ടി​ലെ​ത്തി​യ​ത്.

പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ വീ​ട്ടി​ലെ​ത്തി യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ആ​രോ​പ​ണ​വി​ധേ​യ​യാ​യ യു​വ​തി​യു​ടെ മാ​താ​വി​നെ മ​ർ​ദി​ച്ച​താ​യി കാ​ട്ടി പ​രാ​തി​ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ​യും അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​രെ​ല്ലാം നാ​ട്ടി​ലു​ള്ള​തും പോ​ലീ​സി​ന് സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.

Related posts