ആലപ്പുഴ ജ്വല്ല​റി​യി​ലെ മോ​ഷ​ണം; മൊ​ബൈ​ൽ സിം ​ഇ​ട​യ്ക്കി​ടെ മാ​റ്റി മോ​ഷ്ടാ​വ് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ വലയ്ക്കുന്നു

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ലി​ലെ ജ്വല്ല​​റി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ മൊ​ബൈ​ൽ സി​മ്മു​ക​ൾ ഇ​ട​ക്കി​ടെ മാ​റ്റി അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​യ്ക്കു​ന്ന.ു സ്വ​ന്തം പേ​രി​ലു​ള്ള​ത​ട​ക്കം ഏ​ഴോ​ളം സി​മ്മു​ക​ളാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണി​ൽ സിം ​ആ​ക്ടി​വേ​റ്റാ​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ക്കു​ന്പോ​ൾ സിം ​ഇ​യാ​ൾ മാ​റ്റു​ന്ന​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ പോ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ മ​റു​നാ​ട്ടു​കാ​ര​ല്ല സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ സം​സ്ഥാ​നം വി​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന സാ​ധ്യ​ത​യും ത​മി​ഴ്നാ​ട്ടി​ല​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​താ​യും ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു​മാ​ണ് സൂ​ച​ന.

Related posts