ഒ​ൻ​പ​തു​വ​യ​സു​കാ​രി​ക്കു നേ​രേ പീ​ഡ​ന​ശ്ര​മം; പിതാവിന്‍റെ പരാതിയിൽ സിഐടിയു തൊഴിലാളിയെ അറസ്റ്റു ചെയ്തു; ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടക്കുന്നതായി ആരോപണം

നേ​മം: ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക്കെ​തി​രേ നേ​മം പോ​ലീ​സ് പോ​ക്സോ നി​യ​മം പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യു​ന്നു.

അ​മ്മ മ​രി​ച്ചു പോ​യ​തി​നാ​ൽ അ​ച്ഛ​നും കു​ട്ടി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. പീ​ഡ​ന ശ്ര​മം കു​ട്ടി​യാ​ണ് അ​ച്ഛ​നെ അ​റി​യി​ച്ച​ത്. അ​ടു​ത്ത ദി​വ​സം നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​തി​നി​ട​യി​ൽ പീ​ഡ​ന വി​വ​രം പോ​ലീ​സ് അ​റി​യാ​തെ ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts