ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ പീഡനം; യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍; രണ്ടു മക്കളുടെ മാതാവാണ് യുവതി

രാ​ജ​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലോ​ഡ്ജ് മു​റി​യി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ളാ​ന്തോ​ട് ചാ​മു​ണ്ഡി​ക്കു​ന്നി​ലെ കെ.​പി. ​ക​മ​ലാ​ക്ഷ​നെ (27)യാ​ണ് ബേ​ഡ​കം എ​സ്ഐ കെ.​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ന്നാ​ട് ജ​യ​പു​ര​ത്തെ ര​ണ്ടു മ​ക്ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യാ​ണ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തി​നെ​തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി​യെ കു​റ്റി​ക്കോ​ലി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​റ്റ​റിം​ഗ് ഉ​ട​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ ക​മ​ലാ​ക്ഷ​ൻ.

Related posts