പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍; പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികൾ

പാ​ലോ​ട്: പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ൽ. കു​ട്ടി​ക​ളെ ട്യൂ​ഷ​നെ​ടു​ക്കു​ന്ന വീ​ട്ടി​ല്‍ വ​ച്ച് ഇ​യാ​ൾ പി​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ല​ത​വ​ണ ഉ​പ​ദ്ര​വി​ച്ച​ത്. ക്രൂ​ര​മാ​യ പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ കു​ട്ടി​ക​ളി​ലൊ​രാ​ള്‍ അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു.

ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​കാ​ര്‍ സ്ക്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സ്ക്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പാ​ലോ​ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ​കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

പാ​ലോ​ട് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ബി.​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ അ​ഷ​റ​ഫ്, മ​ധു​പ​ന്‍, ഭു​വ​ന​ച​ന്ദ്ര​ന്‍, എ​എ​സ്ഐ​മാ​രാ​യ ഇ​ര്‍​ഷാ​ദ്, അ​ന്‍​സാ​രി, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ര്‍, രാ​ജേ​ഷ്, ല​ജു, അ​മൃ​ത എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts