പ്യൂണിന്റെ പ്രതികാരം ! മോശമായി പെരുമാറിയ വനിതാ ജഡ്ജിയോട് പ്യൂണ്‍ ദേഷ്യം തീര്‍ത്തത് ദിവസവും ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിവച്ച്

ഓഫീസില്‍ മേലുദ്യോഗസ്ഥനോടുള്ള ദേക്ഷ്യം തീര്‍ക്കാന്‍ അവര്‍ക്കുള്ള ചായയില്‍ തുപ്പി വയ്ക്കുന്ന സീനുകള്‍ നമ്മള്‍ മലയാള സിനിമയില്‍ ഒരുപാടു തവണ കണ്ടു ചിരിച്ചിട്ടുണ്ട്.എന്നാല്‍ ഈ അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് അലിഗഡ് സെഷന്‍സ് കോടതിയിലെ സിവില്‍ ജഡ്ജി.മേലുദ്യോഗസ്ഥയായ വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള വ്യക്തിയാണ് കോടതിയിലെ പ്യൂണായ വികാസ് ഗുപ്ത.

വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ കണ്ടെത്തിയത് ഏറ്റവും വൃത്തികെട്ട പ്രവൃത്തിയും. ജഡ്ജിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ തുപ്പിയാണ് ഇയാള്‍ വനിതയായ മേലുദ്യോഗസ്ഥയോട് തന്റെ ദേഷ്യം തീര്‍ത്തത്. എല്ലാ ദിവസവും ഇങ്ങനെ തുപ്പിയാണ് ജഡ്ജിയ്ക്ക് വെള്ളം നല്‍കിയിരുന്നത്.വികാസ് ഗുപ്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജഡ്ജി ഓഫിസില്‍ സിസി ടിവി ക്യാമറ ഘടിപ്പിച്ചിരുന്നു. ക്യാമറയില്‍ ഇയാള്‍ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ജഡ്ജി തന്നെ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സീനിയര്‍ ജഡ്ജിമാര്‍ അറിയിച്ചു. മലയാള സിനിമകള്‍ കണ്ടിട്ടുള്ള ആളാണോ ഇയാള്‍ എന്നു കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

Related posts