മു​സ്ലി​ങ്ങ​ള്‍ അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു ! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മു​ന്‍ ജ​ഡ്ജി…

മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത് മു​സ്ലിം ഭ​ര​ണാ​ധി​കാ​രി​ക​ള്‍ കാ​ണി​ച്ച ദ​യ കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും ഹി​ന്ദു​ക്ക​ള്‍ ഈ ​രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന രീ​തി​യി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ക​ര്‍​ണാ​ട​ക മു​ന്‍ ജി​ല്ലാ ജ​ഡ്ജി വ​സ​ന്ത മു​ള​സ​വ​ല​കി. അ​ന്ന് മു​സ്ലി​ങ്ങ​ള്‍ എ​തി​ര്‍​ത്തി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ ഒ​രു ഹി​ന്ദു പോ​ലും ബാ​ക്കി​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘മു​ഗ​ള്‍ ഭ​ര​ണ കാ​ല​ത്ത് ഹി​ന്ദു​ക്ക​ള്‍​ക്കെ​തി​രെ മു​സ്ലി​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​രു ഹി​ന്ദു പോ​ലും ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു. അ​വ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ എ​ല്ലാ ഹി​ന്ദു​ക്ക​ളേ​യും കൊ​ല്ലാ​മാ​യി​രു​ന്നു. ആ​യി​രം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മു​സ്ലി​ങ്ങ​ള്‍ ഇ​പ്പോ​ഴും ന്യൂ​ന​പ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്’- മു​ന്‍ ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര സി​റ്റി​യി​ല്‍ ഒ​രു സെ​മി​നാ​റി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് മു​ന്‍ ജ​ഡ്ജി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ഭ​ര​ണ​ഘ​ടാ​ന ല​ക്ഷ്യ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടോ എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​റി​ന്റെ വി​ഷ​യം. ‘മു​സ്ലി​ങ്ങ​ള്‍ അ​തു ചെ​യ്തു ഇ​തു ചെ​യ്തു എ​ന്ന് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ട്. അ​വ​ര്‍ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് 700 വ​ര്‍​ഷ​ത്തോ​ളം ഇ​വി​ടെ മു​ഗ​ള​ന്‍​മാ​ര്‍…

Read More

ഓ​ണ്‍​ലൈ​ന്‍ വി​ചാ​ര​ണ​യ്ക്കി​ടെ ക​ട്ടി​ലി​ല്‍ അ​ര്‍​ധ​ന​ഗ്ന​യാ​യി​ക്കി​ട​ന്ന് പു​ക​വ​ലി​ച്ച് വ​നി​താ ജ​ഡ്ജി ! സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ട​തി വി​ചാ​ര​ണ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന​യാ​യി ക​ട്ടി​ലി​ല്‍ കി​ട​ന്ന് സി​ഗ​ര​റ്റ് വ​ലി​ച്ച ജ​ഡ്ജി​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.​കൊ​ളം​ബി​യ​യി​ലാ​ണ് സം​ഭ​വം. സൂം ​കോ​ളി​ലൂ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ് വി​വി​യ​ന്‍ പോ​ളോ​ണി​യ എ​ന്ന ജ​ഡ്ജി കോ​ട​തി മ​ര്യാ​ദ ലം​ഘി​ച്ച​താ​യി അ​ച്ച​ട​ക്ക സ​മി​തി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​ണ്. അ​ഭി​ഭാ​ഷ​ക​രി​ല്‍ ഒ​രാ​ളാ​ണ് ജ​ഡ്ജി​യു​ടെ കാ​മ​റ ഓ​ണ്‍ ആ​ണെ​ന്ന് അ​റി​യി​ച്ച​ത്. ജ​ഡ്ജി വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ര്‍​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ച്ച​ട​ക്ക സ​മി​തി ഫെ​ബ്രു​വ​രി വ​രെ ശ​മ്പ​ള​മി​ല്ലാ​തെ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ജ​ഡ്ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം താ​ന്‍ അ​ര്‍​ദ്ധ ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ജ​ഡ്ജി നി​ഷേ​ധി​ച്ചു. ഉ​ത്ക​ണ്ഠ​യും ടെ​ന്‍​ഷ​നും കാ​ര​ണം താ​ന്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. മു​ന്‍​പും മോ​ശം വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ല്‍ ഇ​വ​ര്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്‍ഷന്‍ ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…

Read More

പ്യൂണിന്റെ പ്രതികാരം ! മോശമായി പെരുമാറിയ വനിതാ ജഡ്ജിയോട് പ്യൂണ്‍ ദേഷ്യം തീര്‍ത്തത് ദിവസവും ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിവച്ച്

ഓഫീസില്‍ മേലുദ്യോഗസ്ഥനോടുള്ള ദേക്ഷ്യം തീര്‍ക്കാന്‍ അവര്‍ക്കുള്ള ചായയില്‍ തുപ്പി വയ്ക്കുന്ന സീനുകള്‍ നമ്മള്‍ മലയാള സിനിമയില്‍ ഒരുപാടു തവണ കണ്ടു ചിരിച്ചിട്ടുണ്ട്.എന്നാല്‍ ഈ അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് അലിഗഡ് സെഷന്‍സ് കോടതിയിലെ സിവില്‍ ജഡ്ജി.മേലുദ്യോഗസ്ഥയായ വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള വ്യക്തിയാണ് കോടതിയിലെ പ്യൂണായ വികാസ് ഗുപ്ത. വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ കണ്ടെത്തിയത് ഏറ്റവും വൃത്തികെട്ട പ്രവൃത്തിയും. ജഡ്ജിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ തുപ്പിയാണ് ഇയാള്‍ വനിതയായ മേലുദ്യോഗസ്ഥയോട് തന്റെ ദേഷ്യം തീര്‍ത്തത്. എല്ലാ ദിവസവും ഇങ്ങനെ തുപ്പിയാണ് ജഡ്ജിയ്ക്ക് വെള്ളം നല്‍കിയിരുന്നത്.വികാസ് ഗുപ്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജഡ്ജി ഓഫിസില്‍ സിസി ടിവി ക്യാമറ ഘടിപ്പിച്ചിരുന്നു. ക്യാമറയില്‍ ഇയാള്‍ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ജഡ്ജി തന്നെ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സീനിയര്‍ ജഡ്ജിമാര്‍ അറിയിച്ചു. മലയാള സിനിമകള്‍ കണ്ടിട്ടുള്ള ആളാണോ…

Read More