കൊല്ലാക്കൊല! പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ല​ക​ൾ വ​ർ​ധി​പ്പി​ച്ചു; ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 25 രൂ​പ​യു​ടെ വ​ർ​ധ​ന; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 87 രൂ​പ

കൊ​ച്ചി: പൊ​തു​ജ​ന​ത്തി​ന് വീ​ണ്ടും ഇ​രു​ട്ട​ടി ന​ൽ​കി പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ല​ക​ളി​ൽ വ​ർ​ധ​ന. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 25 രൂ​പ​യു​ടെ​യും പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 87 രൂ​പ

എ​ട്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കൊ​ച്ചി​യി​ല്‍ 87 രൂ​പ​യാ​ണ് പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍​വി​ല​യാ​ക​ട്ടെ 81.21 രൂ​പ​യി​ലേ​ക്കു​മെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 88.53 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല ഉ​യ​ര്‍​ന്ന് 82.65 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ​മാ​സം 26 നാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ വി​ല വ​ര്‍​ധ​ന. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക​ട​ക്കം സെ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന്റെ ഭാ​ഗ​മാ​യി പെ​ട്രോ​ളി​ന് 2.50 രൂ​പ​യും ഡീ​സ​ലി​ന് നാ​ലു രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​യു​ടെ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി ത​തു​ല്യ​മാ​യി കു​റ​ച്ച​തി​നാ​ല്‍ വി​ല കൂ​ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധ​ന​വി​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

ഇ​രു​ട്ട​ടി​യാ​യി പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന

ഇ​ന്ധ​ന​വി​ല​യ്ക്കു പി​ന്നാ​ലെ ഇ​രു​ട്ട​ടി​യാ​യാ​ണ് പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. 14.2 കി​ലോ ഗ്രാ​മി​ന്‍റെ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 25 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 726 രൂ​പ​യാ​യി. പു​തു​ക്കി​യ വി​ല ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍​വ​ന്നു ക​ഴി​ഞ്ഞു.

മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ച​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും വ​ര്‍​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള 19 കി​ലോ ഗ്രാം ​സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 191 രൂ​പ​യാ​ണു വ​ര്‍​ധി​പ്പി​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1541.45 രൂ​പ​യാ​യി വ​ര്‍​ധി​ച്ചി​രു​ന്നു. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള സി​ലി​ണ്ട​റി​ന്‍റെ വ​ര്‍​ധി​പ്പി​ച്ച തു​ക സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കു​മോ​യെ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

Related posts

Leave a Comment