ഹർത്താൽ പ്രഖ്യാപിച്ചിട്ടും വില മേൽപ്പോട്ട് കുതിക്കുന്നു; ഇ​ന്ധ​ന​വി​ല വീണ്ടും കൂടി; പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 46 പൈ​സ​യും വ​ർ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 46 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 83.70 രൂ​പ​യും ഡീ​സ​ലി​ന് 77.64 രൂ​പ​യു​മാ​ണ് വി​ല.

ഈ ​മാ​സം പെ​ട്രോ​ളി​ന് 1.91 രൂ​പ​യും ഡീ​സ​ലി​ന് 2.42 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​നൊ​പ്പം രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തു​മാ​ണ് ഇ​ന്ധ​ന വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

പെ​ട്രോ​ൾ ഒ​രു ലി​റ്റ​റി​ന് 19.48 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 15.33 രൂ​പ​യും കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല്പ​ന​യ്ക്ക് ഈ​ടാ​ക്കു​ന്ന വാ​റ്റ് 30.11 ശ​ത​മാ​ന​മാ​ണ്. ഡീ​സ​ലി​ന് 22.77 ശ​ത​മാ​നം വാ​റ്റ് ന​ല്ക​ണം. മേ​യ് 31-നു ​നി​ര​ക്ക് കു​റ​ച്ച​ശേ​ഷ​മു​ള്ള​താ​ണ് ഈ ​നി​കു​തി. നേ​ര​ത്തേ പെ​ട്രോ​ളി​ന് 31.8-ഉം ​ഡീ​സ​ലി​ന് 24.52-ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വാ​റ്റ്.

ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ന്ദ്ര​ത്തി​നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി​യാ​യി 2,29,019 കോ​ടി രൂ​പ കി​ട്ടി. 2014-15 ൽ ​ഇ​തു 99,184 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. ഇ​തേ കാ​ല‍​യ​ള​വി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പെ​ട്രോ​ളി​യ​ത്തി​ൽ​നി​ന്നു​ള്ള വാ​റ്റ് വ​ര​വ് 1.37 ല​ക്ഷം കോ​ടി​യി​ൽ​നി​ന്ന് 1.84 ല​ക്ഷം കോ​ടി​യാ​യി.

Related posts