രണ്ടര പതിറ്റാണ്ടു പിന്നിടുമ്പോഴും ന​ഗ​ര​സ​ഭ​യുടെ വികസനം മുരടിച്ചു തന്നെ;    ശോച്യാവസ്ഥയുടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം നടത്തി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് 

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ട്ട​ന്നൂ​ർ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യാ​യി ര​ണ്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും വേ​ണ്ട​ത്ര വി​ക​സ​നം ഇ​ല്ലാ​തെ മു​ര​ടി​ച്ച് നി​ൽ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ചി​ത്രം വ​ര​ച്ച് കാ​ട്ടു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ, തെ​രു​വു വി​ള​ക്കു​ക​ൾ, മാ​ലി​ന്യ പ്ര​ശ്നം, ഗ​വ. ആ​ശു​പ​ത്രി​യു​ടെ​യും ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ​യും ശോ​ച്യാ​വ​സ്ഥ, വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ വി​ള​ക്കു​ക​ൾ, പാ​ർ​ക്കിം​ഗ് തു​ട​ങ്ങി​യ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ​ന് ഇ​തു​സം​ബ​ന്ധി​ച്ച് മു​സ്‌​ലിം ലീ​ഗ് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് യൂ​ത്ത് ലീ​ഗ് സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

നേ​താ​ക്ക​ളാ​യ പി.​പി. ജ​ലീ​ൽ, വി.​എ​ൻ. മു​ഹ​മ്മ​ദ്, മു​നീ​ർ ആ​റ​ളം, ശു​ഹൈ​ബ് കൊ​തേ​രി, റ​ഫീ​ഖ് ബാ​വോ​ട്ട് പാ​റ, കെ.​കെ.​ഉ​സ്മാ​ൻ, അ​സ്ക്ക​ർ ആ​മേ​രി, നാ​സ​ർ പ​ഴ​ശി, സ​വാ​ദ് ക​ള​റോ​ഡ്, പി.​എം. ഇ​ല്യാ​സ്, വി. ​അ​ർ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts