ഡോക്ടറേ… ഡോക്ടറേ…! ഏറെ നേരം നിലയുറപ്പിച്ചിട്ടും ഡോക്ടര്‍ വന്നില്ല; ഹെല്‍ത്ത് സെന്ററില്‍ കയറി കാട്ടാനകള്‍

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ കയറി. ഇന്നലെ രാ​വി​ലെ ഏ​ഴോ​ടെയാ​ണ് ര​ണ്ട് കാ​ട്ടാ​ന​ക​ൾ ഹെ​ൽ​ത്ത് സെന്‍റ​റി​ലേ​ക്ക് എ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ എ​ത്തി​ യി​രു​ന്നി​ല്ല. ഏ​റെ നേ​രം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ച ക​ാട്ടാ​ന​ക​ൾ മാ​വി​ൻ നി​ന്നും വീ​ണ മാ​ങ്ങ​ക​ൾ ഭ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണം ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ബ​ഹ​ളം വച്ചാ​ണു ക​ാട്ടാ​ന​ക​ളെ ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​ല​യി​ട​ത്തും പ​ക​ൽ സ​മ​യ​ത്ത് പോ​ലും ക​ാട്ടാ​ന​ ക​ൾ റോ​ഡ് മു​റി​ഞ്ഞു ക​ട​ന്നു​പോ കു​ന്ന​തു കാ​ണാം.

Related posts

Leave a Comment