മൗനിയായി നടന്നു നീങ്ങി..! സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് കയർത്തത് എന്തിനാണെന്ന ചോദ്യത്തോട് ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി. രാവിലെ മസ്കറ്റ് ഹോട്ടലിൽ എത്തിയ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനോട് ഒരു തരത്തിലും പ്രതികരിക്കാതെ മൗനിയായി മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെയാണ് സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് ആ​ക്രോ​ശി​ച്ചുകൊ​ണ്ട് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്. സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രിയും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ചാ​ണ് എ​ത്തി​യ​ത്.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത​പ്ര​ചാ​ര​ക് പി.​ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​ർ, ആ​ർ​എ​സ്എ​സ് ദ​ക്ഷി​ണ​ മേ​ഖ​ല ഭാ​ര​വാ​ഹി പ്ര​സാ​ദ് ബാ​ബു, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ്യം എ​ത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി​യും എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.

Related posts