ഗ്രൂപ്പ് ഫോട്ടോ അതു മതി..! സെ​ൽ​ഫി പ​ക​ർ​ത്താ​ൻ കൈ​ക്കു പി​ടി​ച്ച വി​ദ്യാ​ർ​ഥി​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ര​ട്ടും തി​രു​ത്തും

കാ​യം​കു​ളം: സെ​ൽ​ഫി​യെ​ടു​ക്കാ​ൻ കൈ​ക്ക് പി​ടി​ച്ച വി​ദ്യാ​ർ​ഥി​യെ തി​രു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ, സി​പി​എം കാ​യം​കു​ളം ഏ​രി​യാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന അ​ടി​യ​ന്തി​ര ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ജി​ല്ലാ നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി ഓ​ഫീ​സി​ൽ​നി​ന്നു പു​റ​ത്തു​വ​ര​വെ, മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി കാ​യം​കു​ളം ബോ​യ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി. നേ​താ​ക്ക​ൻ​മാ​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ത്ത​ശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്ന് ഇ​വ​രെ അ​റി​യി​ച്ചു.

പാ​ർ​ട്ടി ഓ​ഫീ​സി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി ഇ​വ​രോ​ടു സ​മീ​പ​ത്തേ​ക്കു വ​രാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ ​പി​ടി​ച്ച് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​വം മാ​റി. മു​ഖ്യ​മ​ന്ത്രി വി​ദ്യാ​ർ​ഥി​യു​ടെ കൈ ​ത​ട്ടി​മാ​റ്റി. പി​ന്നീ​ട് വി​ഷ​മി​ച്ചു​നി​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​യെ ഒ​പ്പം​നി​ർ​ത്തി ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ച്ചു.

ഭ​യ​ന്നു​നി​ന്ന വി​ദ്യാ​ർ​ഥി​യോ​ട് ചി​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോ കി​ട്ടി​യോ എ​ന്ന് ആ​രാ​ഞ്ഞ​ശേ​ഷം വി​ദ്യാ​ർ​ഥി​യെ ആ​ശ്വ​സി​പ്പി​ച്ച്, ചി​രി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി വി​ദ്യാ​ർ​ഥി​യെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യും ചെ​യ്തു.

Related posts