ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്ന പിണറായി സ്വന്തം നാട്ടിൽ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടുകയാണെന്ന് ചെ​ന്നി​ത്ത​ല


തി​രുവനന്തപുരം:​ ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്നു എ​ന്ന് വീ​മ്പി​ള​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു സ്വ​ന്തം നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റംകൊ​ണ്ടും സ​ർ​വ്വ​ത്ര മേ​ഖ​ല​യി​ലും ഏ​ർ​പ്പെടു​ത്തി​യ നി​കു​തി ഭാ​രംകൊ​ണ്ടും പൊ​റു​തി മു​ട്ടി​യ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​യി തു​ട​ങ്ങി.

ത​മ്പ്രാ​ൻ എ​ഴെ​ന്നെ​ള്ളു​മ്പോ​ൾ വ​ഴിമ​ധ്യേ അ​ടി​യാ​ന്മാ​ർ പാ​ടി​ല്ല എ​ന്ന പോ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ കാ​ല​ടി​യി​ലെ സം​ഭ​വം. 104 ഡി​ഗ്രി പ​നി​യു​ള്ള കു​ഞ്ഞി​നു മ​രു​ന്നു വാ​ങ്ങാ​നെ​ത്തി​യ അ​ച്ഛ​നു നേ​രെ ആ​ക്രോ​ശി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രു​ന്ന് കൊ​ടു​ത്ത മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷോ​പ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു ജ​നാ​ധി​പ​ത്യ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​ര രം​ഗ​ത്തു​ള​ള യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​നി​ത നേ​താ​വി​നെ പ​ര​സ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദ്ദി​ക്കാ​നൊ​രു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ഇ​വ​രാ​ണ് സ്ത്രീ ​സു​ര​ക്ഷ​യെ പ​റ്റി ഗീ​ർ​വാ​ണം പ്ര​സം​ഗി​ക്കു​ന്ന​ത്.

Related posts

Leave a Comment