കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചില്ല; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം മാ​റ്റി​വച്ചു


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം മാ​റ്റി​വെ​ച്ചു. മേ​യ് ഏ​ഴ് മു​ത​ൽ 11 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മേ​യ് 10ന് ​ദു​ബായി​ൽ ന​ട​ക്കേ​ണ്ട പൊ​തു​സ്വീ​ക​ര​ണ​വും മാ​റ്റി​വെ​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

ദു​ബൈ​യി​ലെ പൗ​ര സ്വീ​ക​ര​ണം മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​എ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.മേ​യ് 10ന് ​ബു​ധ​നാ​ഴ്ച്ച അ​ൽ നാ​സ​ർ ലെ​ഷ​ർ​ലാ​ന്‍റി​ൽ വ​ൻ പൗ​ര സ്വീ​ക​ര​ണം ഒ​രു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. പു​തു​ക്കി​യ തീ​യ​തി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ ശേ​ഷം അ​റി​യി​ക്കും.

യു​എ​ഇ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ ക്ഷ​ണി​താ​വാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി എ​ത്തി​ല്ല.

Related posts

Leave a Comment