രാഹുല്‍ വന്നതുകൊണ്ട് മാത്രം വയനാട്ടില്‍ കോണ്‍ഗ്രസ് ജയിക്കും, തെരഞ്ഞെടുപ്പില്‍ പിണറായി തരംഗം ആഞ്ഞുവീശി, ബിജെപിയും അക്കൗണ്ട് തുറക്കില്ല, പതിനെട്ട് സീറ്റുകള്‍ ഉറപ്പ്, തെരഞ്ഞെടുപ്പ് വിശകലനത്തിനുശേഷം സിപിഎം പറയുന്നതിങ്ങനെ

വാശിയേറിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പിണറായി വിജയന്‍ തരംഗം ആഞ്ഞുവീശിയെന്നും 20ല്‍ 18 സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. മലപ്പുറം, വയനാട് സീറ്റുകള്‍ ഒഴികെ ബാക്കി എല്ലായിടുത്തും എല്‍ഡിഎഫ് ജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടത്. രാഹുല്‍ ഗാന്ധി വന്നതാണ് വയനാട്ടില്‍ കോണ്‍ഗ്രസിന് രക്ഷയായതെന്നും സിപിഎം പറയുന്നു.

ബിജെപി കേരളത്തില്‍ ഒരിടത്തും അക്കൗണ്ട് തുറക്കില്ല. പക്ഷേ വോട്ടു കൂടും. അതിനു കാരണം കോണ്‍ഗ്രസിന്റെ മൃതുസമീപനമാണ്. കോണ്‍ഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തി. എന്നാലും അതൊന്നും അവരെ ജയിപ്പിക്കില്ല. തിരുവന്തപുരത്തും പത്തനംതിട്ടയിലും പരമ്പരാഗത യുഡിഎഫ് വോട്ടുകളാണ് കാര്യമായി ബിജെപിയിലേക്ക് മാറിയതെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ന്യൂന പക്ഷ വോട്ടുകള്‍ വന്‍തോതില്‍ കിട്ടിയിട്ടുണ്ട്.

Related posts