നൈ​റ്റ് റൈ​ഡേ​ഴ്സ് പ​രി​ശോ​ധ​ന : 119 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി; കല്ലടയുടെ ഓഫീസ് അടപ്പിച്ച് യൂത്ത് കോൺഗ്രസ്

പാലക്കാട് : മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച 119 ബ​സ്സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു . 26 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 1,30000 രൂ​പ പി​ഴ​യാ​ടാ​ക്കി.

ബാ​ക്കി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ കു​റ്റ​പ​ത്രം ന​ട​പ​ടി​ക​ൾ​ക്കാ​യി സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യി​ലേ​ക്ക് കൈ​മാ​റി. അ​ന്ത​ർ-​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീഷ​ണ​ർ അ​ജി​ത്കു​മാ​ർ, എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ർ.​ടി.​ഒ പി.ശി​വ​കു​മാ​ർ,ആ​ർ.​ടി.​ഒ ടി .​സി.​വി​നേ​ഷ് നേ​തൃ​ത്വം ന​ൽ​കി.

കല്ലടയുടെ ഓഫീസ് അടപ്പിച്ചു
പാലക്കാട് : ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റിലുള്ള ക​ല്ല​ട​യു​ടെ ബു​ക്കിം​ഗ് ഓ​ഫീ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​ർ അ​ട​പ്പി​ച്ചു.​സം​സ്ഥാ​ന ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ച​ന്ദ്ര​ന​ഗ​ർ​ക​ല്ല​ട ബു​ക്കി​ങ്ങ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം.

പാ​ല​ക്കാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ല്ല​യു​ടെ ഏ​ജ​ന്‍റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ല്ല​ട​യു​ടെ പ്ര​തി​മാ​സ സാ​ന്പ​ത്തി​ക കൈ​പ്പ​റ്റു​ന്ന​തു കൊ​ണ്ടാ​ണ് വി​വാ​ദ വി​ഷ​യ​മാ​യി​ട്ടു പോ​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വാ​ത്ത​തതെന്നും കോൺഗ്രസ് ആരോപിച്ചു.യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബു​ക്കി​ങ്ങ് ഓ​ഫീ​സ് എ​ന്ന പേ​രി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ങ്കി​ലും ഈ ​ഓ​ഫീ​സ് നി​റ​യെ പാ​ർ​സ​ലു​ക​ളാ​യിരുന്നുവെന്നു പ്രവർത്തകർ പറഞ്ഞു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ്സ് പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് ബോ​ബ​ൻ മാ​ട്ടു​മ​ന്ത, അ​നി​ൽ ബാ​ല​ൻ, നി​ഖി​ൽ.​സി,ര​തീ​ഷ് പു​തു​ശ്ശേ​രി, ദീ​പു, സു​മേ​ഷ്.​വി, സ​ദ്ദാം ഹു​സൈ​ൻ, വി​ബി​ൻ.​പി.​എ​സ്സ്, റി​ജേ​ഷ്.​ബി, ഷാ​ജി​കു​ട്ട​ൻ, മ​ണ്‍​സൂ​ർ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ശ്രീ​ജു ,അ​ബു ക​ൽ​മ​ണ്ഡ​പം, ന​വാ​സ് നേ​തൃ​ത്വം ന​ല്കി.

Related posts