മ​ദ്യ​പി​ച്ച് എ​ത്തി​ കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് ഇ​രു​ത്തി! ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു (28)നെ ​അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​വി​ലെ മ​ദ്യ​പി​ച്ച് എ​ത്തി​യ വി​ഷ്ണു കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് കൊ​ണ്ട് ഇ​രു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യെ അമ്മയുടെ അമ്മ പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും ഇ​രു​വ​രെ​യും വി​ഷ്ണു വ​ന്ന് മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

തു​ട​ർ​ന്ന് അ​മ്മൂ​മ്മ പേ​രു​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment