പ്ലാ​സ്റ്റി​ക്കി​നെ​പ്പ​റ്റി എ​ന്ത​റി​യാം? 16,000ലേ​റെ രാ​സ​വ​സ്തു​ക്ക​ൾ, 4,200 വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ; പഠനങ്ങൾക്ക് പറയാനുണ്ട് ചിലത്…

അ​റി​യാ​മോ…‍? പ്ലാ​സ്റ്റി​ക്കി​ൽ 16,000ലേ​റെ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്! ഇ​തി​ൽ 4,200ല​ധി​ക​വും മ​നു​ഷ്യ​കു​ല​ത്തി​നു​ത​ന്നെ വി​നാ​ശ​ക​ര​മാ​കു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്. പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും പ്ലാ​സ്റ്റി​ക് വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് നോ​ർ​വീ​ജ​യ​ൻ റി​സ​ർ​ച്ച് കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ൽ പ​ഠ​നം ന​ട​ത്തി​യ ഗ​വേ​ഷ​ക​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഈ ​വി​വ​ര​ങ്ങ​ൾ.

മു​ൻ​പ് പ്ലാ​സ്റ്റി​ക്കി​ൽ ക​ണ്ടെ​ത്തി​യ രാ​സ​വ​സ്തു​ക്ക​ളു​ടെ എ​ണ്ണം 13,000 ആ​യി​രു​ന്നു. അ​താ​ണ് 16,000 ആ​യി വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ട​ത്. അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളി​ൽ 980 എ​ണ്ണം മാ​ത്ര​മാ​ണു ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​ജ​ൻ​സി​ക​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റു​ള്ള​വ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​യാ​ണെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജീ​വ​ശാ​സ്ത്ര​ജ്ഞ​ൻ മാ​ർ​ട്ടി​ൻ വാ​ഗ്ന​ർ പ​റ​ഞ്ഞു.

മ​നു​ഷ്യ​ർ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 400 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഭൂ​ലോ​ക​ത്ത് നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. ഈ ​വി​ഷ​വ​സ്തു​ക്ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം കാ​ൻ​സ​ർ, ജ​ന​ന വൈ​ക​ല്യ​ങ്ങ​ൾ, എ​ൻ​ഡോ​ക്രൈ​ൻ സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment