ഷാ​ജി​യു​ടെ മ​ര​ണത്തിലെ ദു​രൂ​ഹ​ത നീ​ക്ക​ണം; ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് കെ​എ​സ്‌​യു


തി​രു​വ​ന​ന്ത​പു​രം: പി.​എ​ൻ. ഷാ​ജി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴ ആ​രോ​പ​ണം, ക​ലോ​ത്സ​വം നി​ർ​ത്തി​വ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് കെ​എ​സ്‌യു നി​വേ​ദ​നം ന​ൽ​കു​മെ​ന്നും അ​ലോ​ഷ്യ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ലോ​ത്സ​വം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ടും. കോ​ഴ ആ​രോ​പ​ണ​ങ്ങ​ൾ ഏ​റെ സ​ജീ​വ​മാ​യി ഉ​യ​ർ​ന്നി​ട്ടും എ​സ്എ​ഫ്ഐ​യോ സം​ഘാ​ട​ക സ​മി​തി​യോ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ഴ വി​ഷ​യ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി​ക്കും പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment