പ​വ​ർക​ട്ട് ഉ​ണ്ടാ​കു​മോ?…​സം​സ്ഥാ​ന​ത്ത്  ക​ന​ത്ത വേ​ന​ലി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ര്‍​വ​കാ​ല റെ​ക്കോ​ഡി​ൽ; യോഗം വിളിച്ച് പിണറായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ര്‍​വ​കാ​ല റെ​ക്കോ​ഡ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് യോ​ഗം.

കറന്‍റ് ചാ​ർ​ജ് കൂ​ടു​മോ പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കു​മോ​യെ​ന്നു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ന് യോ​ഗ​ത്തി​ലു​ണ്ടാ​വും. ക​ടു​ത്ത ചൂ​ടി​നെ താ​ങ്ങാ​ൻ പ​റ്റാ​ത്ത ജ​ന​ങ്ങ​ള്‌​ക്ക് പ​വ​ർ ക​ട്ടെ​ന്ന ഇ​രു​ട്ട​ടി കൂ​ടി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​മോ​യെ​ന്നു​ള്ള വി​വ​രം ഇ​ന്ന​റി​യാം. കൂ​ട്ട​ത്തി​ൽ ചാ​ർ​ജ് വ​ർ​ധ​ന​ കൂ​ടി ഉ​ണ്ടാ​യാ​ൽ ഡ​ബി​ൾ ഷോ​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക.

വൈ​ദ്യു​തി, ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ആ​ലോ​ചി​ക്കും. ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ച്ചാ​ര്‍​ജ് കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കും. വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ട​ല്‍, ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ കെ​എ​സ്ഇ​ബി ഇ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടും. സ​ര്‍​ച്ചാ​ര്‍​ജ് വ​ര്‍​ധ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചേ​ക്കും.

Related posts

Leave a Comment