അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച്  പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം;പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തൽ;  മധ്യ‌വയസ്കനും യുവാവും പിടിയിൽ


ചാ​വ​ക്കാ​ട്: വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ര​ണ്ടു​പേ​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ഒ​ന്പ​തു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പ​ല ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലാ​ണ് ആ​ദ്യ​ത്തെ അ​റ​സ്റ്റ്. ബ്ലാ​ങ്ങാ​ട് ഇ​ര​ട്ട​പ്പു​ഴ അ​റ​ക്ക​ൽ അ​ബ്ബാ​സ്(56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സെ​ൽ​വ​രാ​ജ്,എ​സ്.​ഐ. എ​സ്. സി​നോ​ജ്, കെ. ​സു​നു, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​ദാ​മി​നി, സി​പിഒമാ​രാ​യ മു​നീ​ർ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​ദീ​പ്, റെ​ജി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ പോ​ക്സോ അ​റ​സ്റ്റ്.​

എ​ട​ക്ക​ഴി​യൂ​ർ കാ​ജാ സെ​ന്‍റ​ർ തി​രു​ത്തി​ക്കാ​ട് പി​ലാ​ക്ക​ൽ വീ​ട്ടി​ൽ ഷ​ഹീ​ൻ(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ണ്‍​കു​ട്ടി​യു​ടെ ഒ​രു പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല കൈ​ക്കാ​ല​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്.​ സെ​ൽ​വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐമാ​രാ​യ എ​സ്. സി​നോ​ജ്, കെ.​ സു​നു, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ ഷൗ​ജി​ത്ത്, സിപിഒ മാ​രാ​യ എ​സ്. ശ​ര​ത്ത്, കെ.​ ആ​ശി​ഷ്, പ്ര​ദീ​പ്, ഷാ​രോ​ണ്‍, ബി​നി​ൽ, ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment