എ​സ്ഐ​യു​ടെ തൊ​പ്പി ധ​രി​ച്ച സെ​ൽ​ഫി വാ​ട്സ്ആ​പ്പി​ലൂടെ പ്ര​ച​രി​പ്പി​ച്ച മി​ഥു​നെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യും ; സംഭവ ത്തിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തിരുന്നു

കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റഡി​യി​ൽ വ​ച്ചു എ​സ്ഐ​യു​ടെ തൊ​പ്പി ധ​രി​ച്ച സെ​ൽ​ഫി വാ​ട്സ് ആ​പ്പി​ലൂടെ പ്ര​ച​രി​പ്പി​ച്ച കു​മ​ര​കം തൈ​പ്പ​റ​ന്പി​ൽ മി​ഥു​നെ (അ​ന്പി​ളി) ഉ​ട​ൻ അ​റ​സ​റ്റു ചെ​യ്തേ​ക്കും. സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തേ​ക്കും. ഇ​യാ​ൾ സെ​ൽ​ഫി പ​ക​ർ​ത്തി​യ സ​മ​യം, സെ​ൽ​ഫി​യെ​ടു​ത്ത സ്ഥ​ലം, ഏ​തൊ​ക്കെ ഗ്രൂ​പ്പു​ക​ളി​ലും വ്യ​ക്തി​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ അ​യ​യ്ച്ചു കൊ​ടു​ത്തു തു​ട​ങ്ങിയ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ണു ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നു ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

കു​മ​ര​ക​ത്തു​ണ്ടാ​യ സി​പി​എം- ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണു മി​ഥു​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്നാ​ണു ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ വ​ച്ചു എ​സ്ഐ​യു​ടെ തൊ​പ്പി അ​ന​ധി​കൃ​ത​മാ​യി കൈ​ക്ക​ലാ​ക്കി തൊ​പ്പി വ​ച്ചു സെ​ൽ​ഫി എ​ടു​ത്തു വാ​ട്സ് ആ​പ്പി​ലൂടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു അ​യ​യ്ച്ചു കൊ​ടു​ത്ത​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മി​ഥു​നെ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ്, എ​സ്ഐ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts