പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയവർക്കെതകിരെ പോ​ക്സോ നി​യ​മം എടുക്കാതിരുന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

policeപ​ത്ത​നം​തി​ട്ട: കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​യ​മം (പോ​ക്സോ നി​യ​മം) നി​ർ​ദേ​ശി​ക്കു​ന്ന ത​ര​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​യു​മി​രു​ന്ന പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​താ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ​സം​ര​ക്ഷ​ണ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.മു​ൻ ആ​റ​ൻ​മു​ള പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ അ​ശ്വി​ത് എ​സ്. കാ​രാ​ണ്‍​മ​യി​ലി​ന് എ​തി​രെ​യാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ശു​പാ​ർ​ശ​പ്ര​കാ​രം പോ​ക്സോ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

13 വ​യ​സു​ള​ള കു​ട്ടി​യോ​ട് അ​യ​ൽ​വാ​സി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്നു​മു​ള​ള പ​രാ​തി അ​റി​യി​ച്ചി​ട്ടും അ​ന്ന് ആ​റ​ൻ​മു​ള പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ഇ​യാ​ൾ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല.

പ​ല പ്രാ​വ​ശ്യം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ക​മ്മീ​ഷ​ന്‍റെ മു​ന്പാ​കെ ഹാ​ജ​രാ​കാ​നും സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ത്യ​വി​ലോ​പ​വും നി​യ​മ​വി​രു​ദ്ധ​ന​ട​പ​ടി​യും മു​ൻ​നി​ർ​ത്തി ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്.

Related posts