ഇ​നി ക്യൂ ​വേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യം സ്കൂ​ളി​ലെ​ത്തി​ക്കും..! ഉച്ചക്കഞ്ഞിക്കുള്ള ഭക്ഷ്യധാന്യത്തി നായി സ്കൂ​ൾ അ​ധി​കൃ​ത​ർ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ നിൽക്കേണ്ടെന്ന് മന്ത്രി

thilothamanചേ​ർ​ത്ത​ല: സ്കൂ​ൾ അ​ധി​കൃ​ത​ർ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ഇ​നി ക്യൂ ​നി​ൽ​ക്കേ​ണ്ടെ​ന്നും ഭ​ക്ഷ്യ​ധാ​ന്യം സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. പു​തി​യ റേ​ഷ​ൻ​കാ​ർ​ഡു​ക​ളു​ടെ താ​ലൂ​ക്കു​ത​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ർ​ഡ്വി​ത​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ആ​ട്ട​യും അ​തു​പോ​ലു​ള്ള മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി പൂ​ർ​ത്തീ​ക​രി​ച്ച കാ​ർ​ഡി​ലെ പി​ഴ​വു​ക​ൾ സ​പ്ലൈ ഓ​ഫീ​സ് വ​ഴി പ​രി​ഹ​രി​ക്കും. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ വ​ന്നി​ട്ടു​ള്ള അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ആ​ർ. പ​രാ​യ​ഗു​പ്ത​ൻ, റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ, ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts