ദേ​ശീ​യ​പാ​ത​യി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ത​ട​ഞ്ഞ് യൂ​ത്ത്‌​ലീ​ഗി​ന്‍റെ പ്ര​തി​ഷേ​ധം; ത​ളി​പ്പ​റ​ന്പി​ൽ 18 പേ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തി​ന് 18 ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​സി.​ന​സീ​ര്‍, മ​ക്കി ഷ​ബീ​ര്‍, കൊ​മ്മ​ച്ചി ഉ​സ്മാ​ന്‍, എ​ന്‍.​യു.​ഷ​ഫീ​ക്ക്, റാ​ഫി ക​പ്പാ​ലം, അ​ന​സ് ക​പ്പാ​ലം, നൗ​ഷാ​ദ്, ഷെ​ബീ​ബ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് പ്ര​തി​ക​ള്‍.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ത​ട​യു​ന്ന രീ​തി​യി​ല്‍ റോ​ഡി​ല്‍ പ്ര​തീ​കാ​ത്മ​ക തെ​രു​വ്‌​നാ​ട​കം ന​ട​ത്തി 10 മി​നു​ട്ട് സ​മ​യം റോ​ഡി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തെ മാ​ര്‍​ഗ ത​ട​സം ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഐ​പി​സി 143, 147, 283 റെ​ഡ് വി​ത്ത് 149 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts