ഡി​ജി ലോ​ക്ക​ര്‍ ആ​പ്പ്: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​കം; ‘സ​ഹാ​യ ഹ​സ്ത​വു​മാ​യികേ​ര​ള പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി്ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍​ മ​തി​യെ​ന്ന ഉ​ത്ത​ര​വ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​ന്‍ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കേ​ര​ള പോ​ലീ​സ്. ഡി​ജി ലോ​ക്ക​ര്‍ ആ​പ്പി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​പ്‌​ലോ​ഡ് ചെ​യ്യാൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ങ്ങി​നെ ചെ​യ്യ​ണ​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് വി​വ​രം ആ​പ്പി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ലൈ​സ​ന്‍​സ് ന​മ്പ​ര്‍ ഫോ​ര്‍​മാ​റ്റി​ല്‍ ഡി​ജി​ ലോ​ക്ക​റി​ല്‍ എ​ന്‍റ​ര്‍ ചെ​യ്താ​ല്‍ ലൈ​സ​ന്‍​സ് ഡി​ജി​റ്റ​ല്‍ കോ​പ്പി ല​ഭ്യ​മാ​കി​ല്ല. ലൈ​സ​ന്‍​സ് ന​മ്പ​ര്‍ മ​റ്റൊ​രു ഫോ​ര്‍​മാ​റ്റി​ലേ​ക്ക് മാ​റ്റ​ണം.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ലൈ​സ​ന്‍​സ് ന​മ്പ​ര്‍ 15/12345/2018 ആ​ണെ​ങ്കി​ല്‍, അ​തി​നെ KL 1520180012345 എ​ന്ന രീ​തി​യി​ല്‍ മാ​റ്റി വേ​ണം ഡി​ജി​ലോ​ക്ക​റി​ല്‍ ടൈ​പ്പ് ചെ​യ്യാ​ന്‍. കൂ​ടാ​തെ പ​ഴ​യ ലൈ​സന്‍​സു​ക​ളി​ല്‍ ജി​ല്ല​യെ സൂ​ചി​പ്പി​ക്കു​ന്ന അ​ക്ക​ങ്ങ​ള്‍​ക്കു പ​ക​രം അ​ക്ഷ​ര​ങ്ങ​ളാ​യി​രി​ക്കും ഉ​ള്ള​ത്. ഉ​ദാ: ടി.​ആ​ര്‍./1001/2006 എ​ന്ന തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ഴ​യ ലൈ​സെ​ന്‍​സ് KL 082006001001 എ​ന്ന രീ​തി​യി​ല്‍ ന​ല്‍​ക​ണം.

ഇ​ത്ത​ര​ത്തി​ല്‍ ലൈ​സ​ന്‍​സ് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന യാ​ത്ര​ക​ളി​ല്‍ യ​ഥാ​ര്‍​ഥ രേ​ഖ​ക​ള്‍ കൈ​യ്യി​ല്‍ ക​രു​താ​ന്‍ മ​റ​ന്നാ​ലും ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ച്ചാ​ല്‍ മാ​ത്രം മ​തി​യെ​ന്ന നി​ര്‍​ദേ​ശം വാ​ഹ​ന​ഉ​ട​മ​ക​ള്‍​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ര്‍​ന്നി​രു​ന്നു. ഡി​ജി​ ലോ​ക്ക​ര്‍, എം ​പ​രി​വാ​ഹ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ നി​യ​മ​പ​ര​മാ​യ സാ​ധു​ത​യോ​ടെ പോലീ​സ് അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ണ് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. രേ​ഖ​ക​ള്‍ ക​ട​ലാ​സ് രൂ​പ​ത്തി​ല്‍ കൊ​ണ്ടു​ന​ട​ന്നു ന​ഷ്ട​പ്പെ​ടു​ത്താ​തെ ആ​വ​ശ്യം വ​രു​മ്പോ​ള്‍ അ​ധി​കൃ​ത​ർ​ക്കു കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​നോ ഷെ​യ​ര്‍ ചെ​യ്തു ന​ല്‍​കു​ന്ന​തി​നോ ഡി​ജി​റ്റ​ല്‍ ലോ​ക്ക​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കു​ല​ര്‍.

മൊ​ബൈ​ല്‍ ഫോ​ണ്‍, ടാ​ബ് ലെ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ഡി​ജി​ലോ​ക്ക​റി​ന്‍റെ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കാം.​എ​ന്നാ​ല്‍ ലൈ​സ​ൻ​സ് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ​ല​യി​ട​ത്തു​നി​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts