എല്ലാ ശരിയാക്കാൻ..! സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​ണ്‍​സ​ലിം​ഗ് ന​ൽ​ക​ണം

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും അ​വ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്രാ മു​ൻ ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. വി​ശ്വാ​സി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും ഇ-​നീ​തി കേ​ന്ദ്ര​യു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ക്രൈം ​കൗ​ണ്‍​സ​ലിം​ഗ് സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​മി​ന​ൽ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ൽ ഇ​ര​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള നൂ​ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ഡോ. ​പി.​എം. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശ്വാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്. ശാ​ന്താ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എം. ​തു​ഷാ​ർ , ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ​ഓ​ഫീ​സ​ർ പ്ര​ഫു​ല്ല​ദാ​സ്, ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് , സീ​നി​യ​ർ എ.​പി.​പി. കെ.​ഷീ​ബ, അ​ഡ്വ. ടി. ​റീ​ന, കെ.​മു​ര​ളീ​ധ​ര​ൻ, എം.​പി. സു​കു​മാ​ര​ൻ, അ​ഡ്വ. ഗി​രീ​ഷ് മേ​നോ​ൻ, അ​ഡ്വ. വി​ജ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts