‘ഈ പശു സൂപ്പറാ’

നിയാസ് മുസ്തഫ

മലയാള സിനിമയിൽ പുതിയൊരു ചരിത്രമെഴുതുകയാണ് പോസ്റ്റർ ഡിസൈനർ മുഹമ്മദ് സജീഷ് (സജീഷ് എം ഡിസൈ ൻ). പശു എന്നു പേരിട്ടിട്ടുള്ള പുതിയ ചിത്രത്തിന്‍റെ ഉള്ളടക്കം ആസ്പദമാക്കിയാണ് സജീഷ് പോസ്റ്റർ പ്രദർശനം ഒരുക്കി യിരിക്കുന്നത്. ഇന്നു മുതൽ 30-ാം തീയതി വരെ എറണാകുളം ദർബാർ ഹാളിലാണ് പ്രദർശനം. ഇതാദ്യമായിട്ടാണ് ഒരു മല യാള ചിത്രത്തിന്‍റെ പോസ്റ്ററുകൾ മാത്രം ഉൾപ്പെടുത്തി പൊതു ജനങ്ങൾക്കായി പ്രദർശനം നടത്തുന്നത്.

കാമറമാൻ എം.ഡി സുകുമാരൻ സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണ് പശു. ചിത്രത്തിന്‍റെ പോസ്റ്റർ ഡിസൈനറാണ് സജീഷ്. ഒക്‌ടോബർ 15നുശേഷം റിലീസ് ചെയ്യുന്ന ചിത്ര ത്തിന്‍റെ കേന്ദ്രകഥാപാത്രം പശു ആണ്. സംവിധായകൻ ലാൽ ജോസിന്‍റെ വിതരണ കന്പനി ചിത്രം 80ഒാളം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. സിനിമയെക്കുറിച്ചും പോസ്റ്റർപ്രദർ ശനത്തെക്കുറിച്ചും സജീവ് പറയുന്നു.

ഈ സി​നി​മ പൂ​ർ​ണ​മാ​യും പ​ശു​വി​നെ കേന്ദ്ര കഥാപാത്രമാ ക്കി ഒരുക്കിയിട്ടുള്ളതാണ്. പശുവിന്‍റെ വീക്ഷണ കോണിലുള്ള സിനിമ എന്നു പറയാം. ഇപ്പോഴത്തെ ആനുകാലിക രാഷ്‌‌ട്രീ യത്തിൽ പശു ഒരു ചൂടേറിയ സംസാരവിഷയമാണല്ലോ. അതു കൊണ്ടു തന്നെ ഈ സിനിമയ്ക്ക് പ്രസക്‌‌തിയുണ്ട്. പക്ഷേ സിനി മ വിവാദമായ വിഷയങ്ങൾ പറയുന്നില്ല-അദ്ദേഹം പറഞ്ഞു.

പശുവും ഷൂട്ടിംഗും
പ​ശു​വി​നെ​വ​ച്ച് ഷൂ​ട്ട് ചെ​യ്യാ​ൻ വ​ള​രെ പ്ര​യാ​സ​മാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യ​ത്തി​ന​ടു​ത്തു​ള​ള വനപ്ര​ദേ​ശ​ങ്ങ​ളി​ലും മറ്റുമാണ് ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. ന​ല്ല ചൂ​ടു​ള്ള, കാട്ടുതീയുള്ള സ​മ​യത്തായിരുന്നു ഷൂട്ടിംഗ്. ​ നായയേയും പൂ​ച്ച​യേ​യും പോ​ലെ പ​ശു പെ​ട്ടെ​ന്ന് ഇ​ണ​ങ്ങാ​ത്ത​തി​നാ​ൽ ഷൂട്ടിംഗിന്‍റെ ആദ്യ ദി​വ​സ​മൊ​ക്കെ ഷൂട്ടിംഗ് അല്പം പ്രയാസ മായിരുന്നു.

കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ എ​ല്ലാ​വ​രു​മാ​യി​ട്ട് പശു ഇ​ണ​ങ്ങി. പിന്നീട് അല്പം പ്ര​യാ​സ​പ്പെ​ട്ടാ​ണെ​ങ്കി​ലും ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ഈ സി​നി​മ​യി​ൽ പാ​ട്ടി​ല്ല. പ​ക​രം പശ്ചാ ത്തല സംഗീതത്തിനു പ്രസക്തിയുണ്ട്. ബി​ജി​പാ​ലാ​ണ് പശ്ചാ ത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ന​ന്ദു, ക​ലാ​ശാ​ല ബാ​ബു എന്നിവരും പ്രീ​തി എ​ന്ന പു​തു​മു​ഖ​നാ​യി​ക​യും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. നി​ല​വി​ലു​ള്ള ന​ട​ൻ​മാ​രു​ടെ പി​ന്നാ​ലെ പോ​കാ​തെ ക​ഥാ​പാ​ത്ര​ത്തോട് യോജിച്ചുനിൽക്കുന്നവരെ ഒാഡിഷനിലൂടെയും മറ്റും ത​പ്പി​യെ​ടു​ത്താണ് സംവിധായകൻ ചിത്രത്തിൽ അഭിനയിപ്പി ച്ചിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി ഗ്രാമീ ണരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഈ ​സി​നി​മ​യു​ടെ ക​ഥ സം​വി​ധാ​യ​ക​ൻ എ​ന്നോ​ട് പ​റ​ഞ്ഞ​പ്പോ​ഴേ ചിത്രത്തിന്‍റെ പോസ്റ്റർ ഡിസൈനുകളിൽ ഉൾപ്പെടെ നല്ലൊരുസാധ്യതയുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. സംവിധായകൻ എനിക്കു പൂർണ സ്വാതന്ത്ര്യം തന്നു. സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് ചെ​യ്ത​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്.

പ്രദർശനത്തിനു പിന്നിൽ

മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യാ​ണ് ഈ ചി​ത്രം പ​റ​യു​ന്ന​ത്. പ​ശു​വി​നെ കൊ​ല്ല​ണ്ട, പ​ക്ഷേ മ​നു​ഷ്യ​രെ​യും ന​മ്മ​ൾ കൊ​ല്ല​ണ്ട. പ​ശു എ​ന്നു പ​റ​യു​ന്ന​ത് മാ​റ്റി​നി​ർ​ത്ത​പ്പെ​ടേ​ണ്ട ഒ​രു ഘ​ട​ക​മ​ല്ല. പ​ശു​വി​നെ ന​മു​ക്ക് സെ​ക്ക​ൻ​ഡ് മ​ദ​ർ ആ​യി ക​രു​താം. പ​ശു​വി​ന്‍റെ പേ​രി​ൽ കൊ​ല വേ​ണ്ടാ​യെ​ന്ന​ാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ണ്ടു കാ​ല​ത്ത് ന​മ്മു​ടെ പൂ​ർ​വി​ക​ർ​ എ​ങ്ങ​നെ​യാ​ണോ സ്നേ​ഹ​ത്തോ​ടെ ക​ഴി​ഞ്ഞു​പോ​യി​രു​ന്ന​ത് അ​തു​പോ​ലെ ഇ​നി​ നമ്മുടെ സമൂഹവും ജീവിച്ച് മു​ന്നോ​ട്ട് പോ​ക​ണം. പ​ശു​ മൂ​ലം ന​മു​ക്കി​ട​യി​ലെ സ്നേ​ഹ​വും ഐ​ക്യ​വും ന​ഷ്ട​പ്പെ​ട​രു​ത്. പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​റ​യാ​നു​ദ്ദേ​ശി​ക്കു​ന്ന​ത് ഇതാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്

ഈ ചിത്രത്തിന്‍റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് ചെയ്തത് ഒരു കാളയാണ്. ഇതിനായി കാ​ള​യെ ത​പ്പി ഞ​ങ്ങ​ൾ ഒ​രു​പാ​ട് സ്ഥ​ല​ത്ത് പോ​യി​രു​ന്നു. അ​ങ്ങ​നെ എ​റ​ണാ​കു​ള​ത്ത് തൃ​പ്പൂ​ണി​ത്തു​റ യിൽ​നി​ന്നൊ​രു കാ​ള​യെ ഞ​ങ്ങ​ൾ​ക്ക് കി​ട്ടി. ന​ന്നാ​യി ഇ​ണ​ങ്ങു​ന്ന കാ​ള​യാ​യി​രു​ന്നു. പിന്നീട് കാ​ള​യെ പ​രി​ശീ​ലി​പ്പി​ച്ചു. കാ​ള ക​ർ​ട്ട​ൻ വ​ലി​ച്ചു​നീ​ക്കി​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ലോ​ഞ്ച് ചെ​യ്ത​ത്. കാ​ശി​നാ​ഥ​ൻ എ​ന്നാ​യി​രു​ന്നു കാ​ള​യു​ടെ പേ​ര്.

Related posts