സാ​മൂ​ഹികവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട് പോ​ലീ​സ്;  ജി​ല്ല​യി​ൽ അ​റ​സ്റ്റി​ലാ​യ​ത് 1568 പേ​ർ; ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ 560 പേ​ർ

ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. കേ​ര​ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം 2007 പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ബ്രോ​ക്ക​ണ്‍ വി​ന്േ‍​റാ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട് വാ​റ​ണ്ട് പ്ര​തി​ക​ളാ​യി ക​ഴി​ഞ്ഞി​രു​ന്ന 1538 പേ​രെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 30 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

അ​ക്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​തി​വാ​യി ഏ​ർ​പ്പെ​ടു​ന്ന​വ​രും ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രു​മാ​യ 560 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലു​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി മൂ​ന്നി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ വി​വ​രം ശേ​ഖ​രി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ന​ട​പ​ടി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​രു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റു​ക​ളേ​റെ​യും.

Related posts