വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍ ! നവ്യാനായര്‍ക്ക് ആശംസ നേരുന്ന ഭാവനയുടെ വീഡിയോ വൈറലാവുന്നു…

വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍. നവ്യാ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭാവന നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരോടെ സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ ‘ചിന്നം ചിരു കിളിയേ’ എന്ന ഭരതനാട്യം വീഡിയോക്ക് ആശംസകള്‍ നേര്‍ന്നാണ് ഭാവനയുടെ വീഡിയോ. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

‘നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്. ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം, നവ്യയെ സപ്പോര്‍ട്ട് ചെയ്യണം. നവ്യയ്ക്ക് എല്ലാവിധ ആശംസകളും’ ഭാവന വിഡിയോയില്‍ പറയുന്നു.

ജനുവരിയില്‍ കന്നഡ സിനിമ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം ഭാവന പൊതുപരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കിയുള്ള നൃത്തശില്‍പമാണ് ‘ചിന്നം ചിരു കിളിയേ’. സ്നേഹവും കരുതലും നിറഞ്ഞ മാതൃഭാവമാണ് പ്രമേയം. പുതിയ വീഡിയോ ഭാവന സിനിമയില്‍ തിരികെയെത്തുന്നതിന്റെ സൂചനയായാണ് ആരാധകര്‍ വ്യാഖ്യാനിക്കുന്നത്.

View this post on Instagram

Thank u darling …

A post shared by Navya Nair (@navyanair143) on

Related posts