പ്രതിക്കൊപ്പം ടിക് ടോക്ക് വീഡിയോ ! കേരളാ പോലീസിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

പിടികൂടിയ പ്രതിയ്‌ക്കൊപ്പം കേരളാ പോലീസിന്റെ ടിക് ടോക്ക് വീഡിയോ എന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുകയാണ്. ഇതിനിടെ വീഡിയോ കണ്ട് പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്തെത്തി. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരവെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണ്.

ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ടിക്ക് ടോക്ക് വീഡിയോ.

സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. ‘കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാര്‍ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെയാണ്. എന്തായാലും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Related posts