പോലീസ് വേഷം ധരിച്ച് വ്യാജ റിക്രൂട്ട്മെന്‍റ് തട്ടിപ്പ്; പോലീസ് സ്റ്റേഷന് സമീപം നടന്ന തട്ടിപ്പുപോലും   കണ്ടെത്താനാവാതെ ര​ഹ​സ്യാ​ന്വേ​ഷ​ണവി​ഭാ​ഗം

കാ​യം​കു​ളം: പോ​ലീ​സ് സ്റ്റേ​ഷ​ന് നാ​ലു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്ത് പോ​ലീ​സി​ലേ​ക്ക് ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ചാം​ഗ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടും പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നും ത​ട്ടി​പ്പ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി പ​ട്ടാ​പ​ക​ൽ പോ​ലീ​സി​ലേ​ക്ക് വ്യാ​ജ റി​ക്രൂ​ട്ട്മെ​ൻ​റ് ന​ട​ത്തി സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടും ഇ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് പോ​ലീ​സി​ന്‍റെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും വീ​ഴ്ച​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. ജി​ല്ലാ സ്പെ​ഷ​ൽ​ബ്രാ​ഞ്ച് എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ട്ടി​പ്പ് കേ​ന്ദ്രം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് പോ​ലീ​സി​ന് തീ​ർ​ത്തും മാ​ന​ക്കേ​ടാ​യി.

നാ​ട്ടു​കാ​രി​ൽ ചി​ല​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ളും ത​ട്ടി​പ്പി​നി​ര​യാ​യ ചി​ല​രു​ടെ പ​രാ​തി​യും ല​ഭി​ച്ച​തോ​ടെ​യാ​ണ് വൈ​കി​യെ​ങ്കി​ലും സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. അ​ല്ലെ​ങ്കി​ൽ ത​ട്ടി​പ്പ് തു​ട​രു​ക​യും സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ വീ​ണ​വ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യും ചെ​യ്തേ​നെ.

Related posts