മാ​സ​പ്പ​ടി​ കൃത്യം! കോട്ടയത്ത് പോലീസ്-ഗുണ്ടാ മാഫിയ ഞെ​​ട്ടി​​ക്കു​​ന്ന ബന്ധം പു​​റ​​ത്ത്; ഡിവൈഎസ്പിക്കു മാസപ്പടി; കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യി ബ​ന്ധം

കോ​​ട്ട​​യം: കോ​ട്ട​യം ​ജി​ല്ല​​യി​​ലെ പോ​​ലീ​​സ്- ഗു​​ണ്ടാ​മാ​​ഫി​​യ ബ​​ന്ധം പു​​റ​​ത്ത്. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി, സൈ​​ബ​​ർ സെ​​ൽ എ​​സ്എ​​ച്ച്ഒ അ​​ട​​ക്കം നാ​​ലു പോ​​ലീ​​സു​​കാ​​ർ​​ക്കു ഗു​​ണ്ടാമാ​​ഫി​​യ ബ​​ന്ധ​​മെ​​ന്ന് ഐ​​ജി​​യു​​ടെ റി​​പ്പോ​​ർ​​ട്ടിലാണ് ജി​​ല്ല​​യി​​ലെ ഡി​​വൈ​​എ​​സ്പി മു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ​​വ​​രെ​​യു​​ള്ള​​വ​​രു​​ടെ ഞെ​​ട്ടി​​ക്കു​​ന്ന ഗു​​ണ്ടാ​ബ​​ന്ധം പു​​റ​​ത്താ​​യ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​ർ, കോ​​ട്ട​​യം സൈ​​ബ​​ർ സെ​​ൽ എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍, എ​​എ​​സ്ഐ​​മാ​​രാ​​യ അ​​രു​​ണ്‍ കു​​മാ​​ർ, പി.​​എ​​ൻ. മ​​നോ​​ജ് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​ ശി​​പാ​​ർ​​ശ ചെ​​യ്ത് ഐ​​ജി പി. ​​പ്ര​​കാ​​ശ് ഡി​​ജി​​പി​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി.

കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യി ബ​ന്ധം

കോ​​ട്ട​​യ​​ത്തെ കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട അ​​രു​​ണ്‍ ഗോ​​പ​​നു​​മാ​​യി​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു ബ​​ന്ധ​​മു​​ണ്ടെ​ന്നാ​ണു റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്.

നാ​​ളു​​ക​​ൾ​​ക്കു മു​​ന്പാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഹ​​ണി​​ട്രാ​​പ്പ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​രു​​ണ്‍ ഗോ​​പ​​നെ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം മ​​ല​​പ്പു​​റ​​ത്തു​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഫോ​​ണ്‍ പ​​രി​​ശോ​​ധി​​ച്ച​​തോ​​ടെ​​യാ​​ണു പോ​​ലീ​​സ് ബ​​ന്ധം പു​​റ​​ത്താ​​യ​​ത്. ഹ​​ണി​​ട്രാ​​പ്പ് കേ​​സി​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ​​പ്പോ​​ൾ അ​​രു​​ണ്‍ ഗോ​​പ​​ൻ മു​​ങ്ങി​യി​രു​ന്നു.

ക​​ർ​​ണാ​​ട​​ക​യി​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞ ഇ​​യാ​​ൾ മ​​ല​​പ്പു​​റ​​ത്തു പ​​ണ​​മി​​ട​​പാ​​ട് തു​​ട​​ങ്ങി വി​​ല​​സു​​ന്പോ​​ഴാ​​ണു പി​​ടി​​യി​​ലാ​​കു​​ന്ന​​ത്.

ഡി​വൈ​എ​സ്പി​യു​ടെ ഭീ​ഷ​ണി

അ​​റ​​സ്റ്റ് ചെ​​യ്ത അ​​രു​​ണ്‍ ഗോ​​പ​​നെ കോ​​ട്ട​​യ​​ത്തെ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ൾ അ​ന്നു രാ​​ത്രി​ത​​ന്നെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​ർ, അ​​രു​​ണ്‍ ഗോ​​പ​​നോ​​ടു ത​​ന്‍റെ പേ​​രു പു​​റ​​ത്തു​​പ​​റ​​ഞ്ഞാ​​ൽ വ​​ക​​വ​​രു​​ത്തു​​മെ​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യതായി ആ​​രോ​​പ​​ണമുയ​​ർ​​ന്നി​​രു​​ന്നു.

ഈ ​​റി​​പ്പോ​​ർ​​ട്ട് ഐ​​ജി​​ക്കു കൈ​​മാ​​റു​​ക​​യും ഐ​​ജി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​നു​ ശേ​​ഷം റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

അ‌​​രു​​ണ്‍ ഗോ​​പ​​നെ മു​​ന്പ് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് ചീ​​ട്ടു​​ക​​ളി കേ​​സി​​ൽ പി​​ടി​​കൂ​​ടി​​യ​​പ്പോ​​ൾ ആ​​രോ​​പ​​ണ​വി​ധേ​യ​നാ​യ ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​ർ നേ​​രി​​ട്ട് ഇ​​ട​​പെ​​ട്ടു ജാ​​മ്യം ന​​ൽ​​കി​​യെ​​ന്ന വി​​വ​​ര​​വും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​നു പി​​ന്നാ​​ലെ പു​​റ​​ത്തു​​വ​​ന്നു.

മാ​സ​പ്പ​ടി​ കൃത്യം

ഡി​​വൈ​​എ​​സ്പി അ​​ട​​ക്ക​​മു​​ള്ള ആ​​രോ​​പ​​ണവി​​ധേ​​യ​​രാ​​യ പോ​​ലീ​​സു​​കാ​​ർ അ​​രു​​ണ്‍ ഗോ​​പ​​നു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ല ഗു​​ണ്ടാ​ത്ത​​ല​​വ​​ന്മാരി​​ൽ​​നി​​ന്നും മാ​​സ​​പ്പ​​ടി കൈ​​പ്പ​​റ്റി​​യി​​രു​​ന്ന​​താ​​യി ആ​​രോ​​പ​​ണ​​മു​​ണ്ട്. ഇ​​ത് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു​​ണ്ട്.

അ​​രു​​ണ്‍ ഗോ​​പ​​ൻ ഒ​ളി​വി​ലാ​യി​രു​ന്ന​പ്പോ​ൾ പോ​​ലീ​​സി​​ന്‍റെ നീ​​ക്ക​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ൽ ഡി​​വൈ​​എ​​സ്പി​​യും എ​​സ്എ​​ച്ച്ഒ​​യു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ ര​​ഹ​​സ്യ​​മാ​​യി അ​​റി​​യി​​ച്ചി​​രു​​ന്ന​താ​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​ണ്ടെ​ത്തി.

സി​​ഐ​​ക്കും ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കു​​മെ​​തി​​രേ വ​​കു​​പ്പ് ത​​ല അ​​ന്വേ​​ഷ​​ണ​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്. ഡി​​വൈ​​എ​​സ്പി​​ക്കെ​​തി​​രാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ക്കും.

Related posts

Leave a Comment