പ​ൾ​സ് പോ​ളി​യോ വി​ത​ര​ണം 11ന്; ജി​ല്ല​യി​ലാ​കെ 2.29 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യോ നൽകുന്നത്; 2293 ​ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും

 

പാലക്കാട് : അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് 11ന് ​വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലാ​കെ 2.29 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യോ ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 2293 പോ​ളി​യോ ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും.

അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഓ​രോ ബൂ​ത്തി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ട് വൊ​ന്‍റി​യ​ർ​മാ​രു​ണ്ടാ​കും. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ളി​യോ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ ന​ൽ​കു​ന്ന​തി​നാ​യി സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. മാ​ർ​ച്ച് 12, 13 തീ​യ​തി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് വൊ​ള​ന്‍റി​യ​ർ​മാ​ർ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യെ​ന്ന് ഉ​റ​പ്പാ​ക്കും. തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​രു​ന്ന് ന​ൽ​കും.

പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 11 രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​കും. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഡി.​എം. (ഇ​ൻ ചാ​ർ​ജ്) ആ​ർ. ന​ളി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ടാ​സ്ക് ഫോ​ഴ്സ് യോ​ഗം ചേ​ർ​ന്നു.

ജി​ല്ലാ ക​ല​ക്റ്റ​റേ​റ്റ് സ​മ്മേ​ള​ന​ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി.​എം.​ഒ. ഡോ: ​കെ.​പി. റീ​ത്ത, ആ​ർ.​സി.​എ​ച്ച് ഓ​ഫീ​സ​ർ ഡോ: ​ജ​യ​ന്തി, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Related posts