കാ​ൻ​സ​ർ ഇ​ല്ലാ​ത്ത രോ​ഗി​ക്ക് കീ​മോ​തെ​റാ​പ്പി ; രജനി വരാമെന്ന് ഉറപ്പ് നൽകി; ഉ​ന്ന​ത​ത​ല അന്വേഷണ സം​ഘം നാ​ളെ വീ​ണ്ടും കോട്ടയത്തെത്തും

ഗാ​ന്ധി​ന​ഗ​ർ: കാ​ൻ​സ​ർ ഇ​ല്ലാ​ത്ത രോ​ഗി​ക്ക് കീ​മോ​തെ​റാ​പ്പി (കാ​ൻ​സ​ർ ചി​കി​ത്സ) ന​ൽ​കി​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഉ​ന്ന​ത​ത​ല സം​ഘം നാ​ളെ വീ​ണ്ടും എ​ത്തും. രാ​വി​ലെ 10.30 ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന സം​ഘം പ​രാ​തി​ക്കാ​രി മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ചി​റ​യ്ക്ക​ൽ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ര​ജ​നി (38)യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കും.

നാ​ളെ എ​ത്താ​മെ​ന്ന് ര​ജ​നി ഉ​റ​പ്പു ന​ല്കി​യി​ട്ടു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ര​ജ​നി​ക്ക് ക​ത്തു ന​ല്കി​യെ​ങ്കി​ലും യാ​ത്ര​ചെ​യ്യാ​നു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ഹാ​ജ​രാ​കി​ല്ല എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ഡോ ​വി.​വി​ശ്വ​നാ​ഥ​ൻ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ ​അ​ജ​യ​കു​മാ​ർ, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ര​മാ പ്രി​യ ദ​ർ​ശ​നി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

നാ​ളെ പ​രാ​തി​ക്കാ​രി​യു​ടെ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.സ്വ​കാ​ര്യ ലാ​ബി​ലെ ബ​യോ​പ്സി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജ​നി​ക്ക് കീ​മോ ചി​കി​ത്സ ആ​രം​ഭി​ച്ചു. പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​തോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ രോ​ഗി​ക്ക് കാ​ൻ​സ​ർ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​തി​നെ​തി​രേ ര​ജ​നി സ്വ​കാ​ര്യ ലാ​ബി​നും ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്കു​മെ​തി​രേ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts