അ​ധി​ക പ​ലി​ശ വാ​ങ്ങി​യ​തു  തി​രി​കെ ന​ൽ​കാാൻ എ​സ്ബി​ഐയോടു ഉ​പ​ഭോ​ക്തൃ കോടതി;  പലിശ നിരക്ക് കുറഞ്ഞത് അറിയിക്കാതെ കൂടിയ നിരക്ക് വാങ്ങിയതാണ് തിരികെ നൽകാൻ ഉത്തരവായത്

വ​ട​ക്കാ​ഞ്ചേ​രി: അ​ധി​ക പ​ലി​ശ വാ​ങ്ങി​യ​തു എ​സ് ബിഐ ഉ​പ​ഭോ​ക്താ​വി​നു തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ തർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ന്‍റെ വി​ധി.​ എ​സ്ബിഐയു​ടെ എ​ള​നാ​ട് ശാ​ഖ​യി​ൽനി​ന്ന് തൃ​ക്ക​ണാ​യ മ​ല​യ​ത്തു കൈ​പ്പു​ള്ളി ആ​ന​ന്ദൻ – ശ്രീ​ജ ദ​ന്പ​തി​ക​ൾ 13.3% പ​ലി​ശ​ക്ക് വാ​ങ്ങി​യ ഹൗ​സ് ലോ​ണി​ന്‍റെ പ​ലി​ശ നി​ര​ക്ക് 2013 ജൂ​ണ്‍ മു​ത​ൽ 10.15 % ആ​യി കു​റ​ച്ചു കൊ​ണ്ടു​ള്ള ഓ​ർ​ഡ​ർ ഉ​ണ്ടാ​യി​ട്ടും ആ ​വി​വ​രം വാ​യ​്പ​ക്കാ​രെ അ​റി​യി​ക്കാ​തെ കൂ​ടി​യ നി​ര​ക്കി​ലു​ള്ള പ​ലിശ വ​ർ​ഷ​ങ്ങ​ളോ​ളം ഈ​ടാ​ക്കി​യ ബാ​ങ്കി​നെ​തി​രെയാണു വിധി.

തൃ​ശൂ​ർ ജി​ല്ല ഉ​പ​ഭോ​ക്തൃ നി​യ​മ സ​ഹാ​യ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ആ​ർ.​ വി​ജ​യ​കു​മാ​ർ മു​ഖേ​ന തൃ​ശൂ​ർ ജി​ല്ലാ ഫോ​റ​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ വി​ധി​ക്കെ​തിരെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ൻ​ഡ്യ എ​ള​നാ​ട് ശാ​ഖ മാ​നേ​ജ​ർ സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ന​ൽ​കി​യ അ​പ്പീൽ ത​ള്ളി​ക്കൊ​ണ്ട് ഫോ​റം മെ​ന്പ​ർ വി.​വി. ജോ​സാ​ണു വി​ധി​പുറപ്പെടുവിച്ചത്.

വാ​യ്പ​ക്കാ​രാ​യ ദ​ന്പ​തി​ക​ളി​ൽനി​ന്ന് അ​ധി​ക​മാ​യി വാ​ങ്ങി​യ 14,140 രൂ​പ​യും ന​ഷ്ട പ​രി​ഹാ​ര​മാ​യി 5,000 രൂ​പ​യും ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നാണു വി​ധി.

Related posts