കനത്ത മഴയിലും പത്തനാപുരം മേഖലയിൽ മിക്കബൂത്തുകളിലും നീണ്ടനിര

പ​ത്ത​നാ​പു​രം:​ര​സം കൊ​ല്ലി​യാ​യി എ​ത്തി​യാ​യ മ​ഴ​യി​ലും ആ​വേ​ശം​കെ​ടാ​തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പോ​ളിം​ഗ്.രാ​വി​ലെ ത​ന്നെ മി​ക്ക​ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ദൃ​ശ്യ​മാ​യി​രു​ന്നു.പോ​ളിം​ഗ് മെഷീന്‍റെ ഭാ​ഗ​മാ​യ വി ​വി പാ​റ്റ് പ​ണി​മു​ട​ക്കി​യ​താ​ണ് പ​ല​രേ​യും വ​ല​ച്ച​ത്.​പ​ല ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത് എ​ട്ട് മ​ണി​ക്കാ​ണ്.

പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​രി​ലെ എ​ന്‍ എ​സ് എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലെ 26ാാം ന​മ്പ​ര്‍ ബൂ​ത്ത്,കു​ണ്ട​യം എ​ല്‍​പി​എ​സ്,കു​ണ്ട​യം ഗ്ര​ന്ഥ​ശാ​ല, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചേ​കം എ​ല്‍​പി​എ​സ്,ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പി​ട​വൂ​ര്‍ എ​ല്‍​പി​എ​സ്,വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ 117,121ബൂ​ത്തു​ക​ളി​ലും വി​വി പാ​റ്റ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. .റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​മാ​രും എ​ത്തി​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.

Related posts