കൊല്ലം ജി​ല്ല​യി​ൽ പോ​ളിം​ഗ് സ​മാ​ധാ​ന​പ​രം; .കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയാൾ കുഴഞ്ഞുവീണ് മരിച്ചു. 

കൊ​ല്ലം: ജി​ല്ല​യി​ൽ പോ​ളിം​ഗ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ല ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട​നി​ര​ത​ന്നെ​യാ​ണ്.സ്ത്രീ വോട്ടറന്മാരാണ് രാവിലെ ട്ടുചെയ്യാനെത്തിയവരിലേറെയും. വാശിയേറിയ തെരഞ്ഞെടുപ്പാണെങ്കിലും അനിഷ്ടസംഭവമൊന്നുംതന്നെയില്ല .

പട്ടത്താനത്ത് വോട്ട് നഷ്ടപ്പെട്ട സ്ത്രീക്ക് ടെൻഡർ വോട്ട് കൊടുത്തത് ഒഴിച്ചാൽ പ്രശ്നം ഒന്നുംതന്നെയില്ല. ജി​ല്ല​യി​ലെ പ്ര​മു​ഖ​രെ​ല്ലാം​ത​ന്നെ രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​രു​ന്നു. പ​ല​രും കു​ടും​ബ​സ​മേ​ത​മാ​ണ് എ​ത്തി​യ​ത്. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ രാ​വി​ലെ കു​ടും​ബ​സ​മേ​തം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിശേഷം മണ്ഡലത്തിലേക്ക് പോയി. കൊ​ല്ല​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.​

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ ക​ല​ഞ്ഞൂ​ര്‍ ഗ​വ എ​ല്‍ പി ​എ​സി​ലെ 167ാാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്.​രാ​വി​ലെ 7.15ഓ​ടെ ബൂ​ത്തി​ലെ​ത്തി​യെ​ങ്കി​ലും വി ​വി പാ​റ്റ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പു​തി​യ​തെ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.8.30​ന് വോ​ട്ട് ചെ​യ്ത അ​ദ്ദേ​ഹം കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലേ​ക്ക് പോ​യി. സ്ഥാനാർഥി ഡോ. ശ്രീകുമാർ രാവിലെ പത്തിന് ഉളിയക്കോവിൽ എൽപിഎസിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സാ​ബു​വി​നും ജി​ല്ല​യി​ല​ല്ല സ​മ്മ​തി​ദാ​നാ​വ​കാ​ശം. അക്രമസംഭവങ്ങൾ ഒന്നുംതന്നെയില്ല. സമാധാനപരമായിപോളിംഗ് തുടരുകയാണ്.കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയാൾ കുഴഞ്ഞുവീണ് മരിച്ചു.

Related posts