വാഹന പുക പരിശോധന കേന്ദ്രത്തില്‍ അമിതഫീസ്; അധികമായി വാങ്ങിയ പണം തിരികെ നൽകാൻ നിർദേശം

കാ​ക്ക​നാ​ട്: ക​ലൂ​രി​ലെ പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു അ​മി​ത​ഫീ​സ് ഈ​ടാ​ക്കി​യ​താ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വാ​ഹ​ന പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 750 പേ​രി​ല്‍ നി​ന്ന് കൂ​ടി​യ ഫീ​സ് ഈ​ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക​മാ​യി വാ​ങ്ങി​യ പ​ണം ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി തി​രി​കെ ന​ൽ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. പ​ണം തി​രി​കെ ന​ല്കി​യ​താ​യി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ല്‍​ദോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 100 ഓ​ളം പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പു​ക പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഫീ​സ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മു​ച​ക്ര വാ​ഹ​ന​ങ്ങ​ളും 60 രൂ​പ, ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് 75 രൂ​പ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് 100 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്. എ​ന്നാ​ൽ 60 രൂ​പ​യ്ക്ക് പ​ക​രം 80 രൂ​പ​യും, 75 രൂ​പ​യ്ക്ക് പ​ക​രം 100 രൂ​പ​യും, 100 രൂ​പ​യ്ക്ക് പ​ക​രം 125 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്. ജോ​യി​ന്‍റ് ആ​ർ​ടി​ഒ ബി​ജു ജ​യിം​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts