പൊന്നരിച്ച് പൊന്നാകുന്നവര്‍! ഇതു കഥയല്ല. പാഴ്മണ്‍തരികളില്‍നിന്നു പൊന്നരിച്ചെടുക്കുന്ന ജീവിത നേര്‍കാഴ്ചകള്‍ തന്നെ സാക്ഷ്യം

സി.​അ​നി​ൽ​കു​മാ​ർ

പാ​ല​ക്കാ​ട്: കു​പ്പ​ത്തൊ​ട്ടി​യി​ൽ മാ​ണി​ക്യ​മു​ണ്ടെ​ങ്കി​ൽ മ​ണ്‍​ത​രി​ക​ളി​ൽ പൊ​ന്നു​മു​ണ്ട്. ഇ​തു ക​ഥ​യ​ല്ല. പാ​ഴ്മ​ണ്‍​ത​രി​ക​ളി​ൽ​നി​ന്നു പൊ​ന്ന​രി​ച്ചെ​ടു​ക്കു​ന്ന ജീ​വി​ത​നേ​ർ​കാ​ഴ്ച​ക​ൾ​ത​ന്നെ സാ​ക്ഷ്യം. പൊ​ന്നി​നു​വേ​ണ്ടി ത​ട്ടി​പ്പും കൊ​ള്ള​യ​ടി​ക്ക​ലും​വ​രെ ന​ട​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലാ​ണ് മ​ണ്ണി​ൽ​നി​ന്നും സ്വ​ർ​ണ​ത്തരി​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ത​മി​ഴ് മ​ങ്ക​മാ​രു​ടെ ഉ​പ​ജീ​വ​ന​കാ​ഴ്ച ന​ഗ​ര​ജീ​വി​ത​ങ്ങ​ളി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​ത്. കാ​ണു​ന്പോ​ൾ കൗ​തു​കം​തോ​ന്നാം.

എ​ന്നാ​ൽ ഒ​രു തൊ​ഴി​ലി​നു​വേ​ണ്ടി​യും ഒ​രു ചാ​ണ്‍ വ​യ​റി​നു വേ​ണ്ടി​യു​മാ​ണ് ഭാ​ഷ​യും ദേ​ശ​വും നോ​ക്കാ​തെ ദൂ​ര​ങ്ങ​ൾ താ​ണ്ടി ഇ​വ​രെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി കോ​ട്ടൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സ​ലോ​മി, മ​ല​ർ, ശെ​ൽ​വി എ​ന്നിവരടങ്ങിയ മൂ​വ​ർസം​ഘ​മാണ് പൊ​ന്ന​രി​ച്ചെ​ടു​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി ഇ​ത്ത​രം തൊ​ഴി​ലി​ലേ​ർ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​ർ. മു​ന്പ് സ​ലോ​മി​യു​ടെ അ​മ്മ​യാ​ണ് വ​ന്നി​രു​ന്ന​ത്. വാ​ർ​ധ​ക്യാ​വ​ശ​ത​യി​ൽ ഇ​വ​ർ കി​ട​പ്പി​ലാ​യ​തോ​ടെ​ സ​ലോ​മി​യും ഈ ​പാ​ത പി​ന്തു​ട​രു​ന്നു. ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ജ്വ​ല്ല​റി​ക​ളി​ൽനി​ന്നും സ്വ​ർ​ണാഭ​രണ പ​ണിശാ​ല​ക​ളി​ൽനി​ന്നും പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മ​ണ്ണിലാ​ണ് ഇ​വ​ർ സ്വ​ർ​ണ​ത്തരി​ക​ൾ തേ​ടു​ന്ന​ത്. സ്വ​ർ​ണത്തരി​ക​ൾ​മാ​ത്ര​മ​ല്ല, വെ​ള്ളി​പ്പൊ​ട്ടു​ക​ളും ചി​ക​ഞ്ഞുക​ണ്ടെ​ത്തും ഇ​വ​ർ.

പാ​ല​ക്കാ​ട്, തൃ​ശൂർ ജി​ല്ല​ക​ളി​ലാ​യു​ള്ള ജ്വ​ല്ല​റി​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ മ​ണ്ണി​ൽനി​ന്നും പൊ​ന്നു തെരയു​ന്ന തൊ​ഴി​ലാ​ളി​ക​ളേ​റെ​യാ​ണ്. രാ​വി​ലെ പൊ​ള്ളാ​ച്ചി​യി​ൽനി​ന്നു​മെ​ത്തു​ന്ന ഇ​വ​ർ ത​ങ്ങ​ളു​ടെ സ്ഥി​രം ജ്വ​ല്ല​റി​ക​ളി​ലും ആ​ഭ​ര​ണ​ശാ​ല​ക​ളി​ലു​മെ​ത്തും. അ​വി​ടെ, പു​റം​ഭാ​ഗ​ത്തെ മ​ണ്ണ് അ​ടി​ച്ചു​കൂ​ട്ടി ചാ​ക്കു​ക​ളി​ലാ​ക്കും.

ഇ​തു പി​ന്നീ​ട് റെ​യി​ൽ​വെ ട്രാ​ക്കി​നോ​ടു ചേ​ർ​ന്ന അ​ഴു​ക്കു​ചാ​ലു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ മു​റം ഉ​പ​യോ​ഗി​ച്ച് കു​റശെയാ​യി അ​രി​ച്ചെ​ടു​ക്കും. ഇ​ങ്ങ​നെ അ​രി​ച്ചെ​ടു​ക്കു​ന്പോ​ഴാ​ണ് ചെ​റി​യ ചെ​റി​യ പൊ​ൻ​ത​രി​ക​ളും വെ​ള്ളിത്തു​ണ്ടു​ക​ളും ല​ഭി​ക്കു​ന്ന​ത്.

ഓ​രോ​രു​ത്ത​ർ​ക്കും കി​ട്ടു​ന്ന ത​രി​ക​ൾ പാ​ത്ര​ത്തി​ലാ​ക്കി പൊ​ള്ളാ​ച്ചി​യി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ക​യു​മാ​ണ് പ​തി​വ്. ആ​ൾ​ക്കു​വീ​തം 300-400 രൂ​പ​യു​ടെ ലോ​ഹ​ത്ത​രി​ക​ൾ കി​ട്ടു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. രാ​വി​ലെ വ​ന്നാ​ൽ് വൈ​കു​ന്നേ​ര​മു​ള്ള ട്രെ​യി​നി​ൽ തി​രി​ച്ചു​പോ​കു​ക​യും ചെ​യ്യും.

ആ​ഴ്ച​യി​ലോ 10 ദി​വ​സം കൂ​ടു​ന്പോ​ഴാ ആ​ണ് ഒ​രു സ്ഥ​ല​ത്തു വീ​ണ്ടും പോ​വു​ന്ന​ത്. സ്ഥി​ര​മാ​യെ​ത്തു​ന്ന​തു​കൊ​ണ്ടും സ്ഥാ​പ​ന​ങ്ങ​ളോ​ടു നീ​തി​യും സ​ത്യ​വും പു​ല​ർ​ത്തു​ന്ന​തു​കൊ​ണ്ടും ഇ​വ​രെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​മാ​ണെ​ന്ന് ഇ​വ​ർ​ത​ന്നെ പ​റ​യു​ന്നു.

ബ​സു​ക​ളി​ൽ മാ​ല​മോ​ഷ​ണം ന​ട​ത്തി​യും ക​ഞ്ചാ​വ് ക​ട​ത്തി​യും പി​ടി​ക്ക​പ്പെ​ടു​ന്ന ത​മി​ഴ്മ​ക്ക​ളി​ൽ​നി​ന്നും​ വേ​റി​ട്ട് ഇ​വ​ർ സ​ത്യ​സ​ന്ധ​ത​യു​ടെ ജീ​വി​തം​കൂ​ടി വ​ര​ച്ചു​കാ​ണി​ക്കു​ന്നു. പൊ​തുനി​ര​ത്തു​ക​ളി​ലെ മാ​ലി​ന്യ​ത്തി​ൽനി​ന്നു പ്ലാ​സ്റ്റി​ക്കും കു​പ്പി​ക​ളും പെ​റു​ക്കി​യും, വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ ഇ​രു​ന്പു പെ​റു​ക്കി​യും, പാ​ഴ്മ​ണ്ണി​ൽനി​ന്നു പൊ​ന്നു തെരഞ്ഞും മെനയുന്ന ഈ ​ജീവി​ത​ങ്ങ​ളെ​ല്ലാം അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ണ്ണീ​ർ​ക്കാ​ഴ്ച​ക​ളി​ലേ​ക്കു​കൂ​ടി​യാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Related posts