മൂന്നാറിലെ നിരാഹാരസമരം; പൊമ്പിള ഒരുമൈ നേതാക്കളുടെ ആരോഗ്യനില വഷളായി; അറസ്റ്റ് ചെയ്ത് നീക്കാൻ സാധ്യത; സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻപോലീസ് സന്നാഹം

pompilaiമൂ​ന്നാ​ർ: മ​ന്ത്രി എം.​എം.​മ​ണി​യു​ടെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തിവ​രു​ന്ന പൊമ്പിള ഒ​രു​മൈ നേ​താ​ക്ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി. ഇ​ന്ന് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ക്കു​വാ​ൻ സാ​ധ്യ​ത.   അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​കാ​നു​ള്ള പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് പൊ​ന്പ​ിള ഒ​രു​മൈ മൂ​ന്നാ​റി​ൽ സ​മ​ര​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ മ​ന്ത്രി മ​ണി മാ​പ്പ് പ​റ​യി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ സ​മ​ര​ത്തി​ന്‍റെ മൂ​ന്നാം നാ​ളി​ൽ നി​രാ​ഹാ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പൊ​ന്പ​ിള ഒ​രു​മെെ നേ​താ​ക്ക​ളാ​യ ഗോ​മ​തി അ​ഗ​സ്റ്റി​ൻ, കൗ​സ​ല്യ ത​ങ്ക​മ​ണി, രാ​ജേ​ശ്വ​രി എ​ന്നി​വ​രാ​ണ് സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​വ​രു​ടെ​യും അ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി ദു​ർ​ബ​ല​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​മ​ര​നേ​താ​ക്ക​ൾ സ​മ​ര​പ്പ​ന്ത​ലി​ൽ ത​ന്നെ തു​ട​രു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ത​ള​ർ​ന്നു തു​ട​ങ്ങി​യ സ​മ​ര​നേ​താ​ക്ക​ളോ​ടൊ​പ്പം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ല​തി​ക സു​ഭാ​ഷും ഷാ​നി​മോ​ൾ ഉ​സ്മാ​നും പ​ന്ത​ലി​ൽ ത​ന്നെ​യു​ണ്ട്. അ​തേ സ​മ​യം സ​മ​ര​ത്തി​ന് ഓ​രോ ദി​വ​സ​വും പി​ന്തു​ണ​യേ​റു​ന്ന​താ​ണ് കാ​ണു​വാ​ൻ ക​ഴി​യു​ന്ന​ത്.   സ​മ​ര​ത്തി​ന് ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും നാ​ലു പേ​ർ മാ​ത്ര​മാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും പ​രി​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ണി​യു​ടെയും നിലപാടിനെ തു​ട​ർ​ന്ന് നി​ര​വ​ധി സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളാ​ണ് മൂ​ന്നാ​റി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ൽ പി​ന്തു​ണ​യു​മാ​യെ​ത്തു​ന്ന സം​ഘ​ട​ന​ക​ളി​ൽ ഏ​റെ​യും ദ​ളി​ത് അ​വ​കാ​ശ സം​ര​ക്ഷ​ണ വി​ഭാ​ഗ​ങ്ങ​ളാ​ണെന്നതും ശ്ര​ദ്ധേ​യ​മാ​യി. പി​ന്നോ​ക്ക​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷണ സ​മി​തി​യാ​യ സി.​എ​സ്.​ഡി.​എ​സി​ന്‍റെ നേ​തൃത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന പ്ര​ക​ട​നം ഇ​ന്ന​ലെ മൂ​ന്നാ​റി​ൽ ന​ട​ന്നു.

സ​മ​ര​ത്തി​ന് ര​ണ്ടാം നി​ര​യി​ല്ലാ​ത്ത​ത് മൂ​ലം നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നാ​ലും പ്ര​തി​ഷേ​ധം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. കോ​ണ്‍​ഗ്ര​സും ബി​ജെ​പിയ ​ു മട​ക്ക​മു​ള്ള മ​റ്റു ക​ക്ഷി​ക​ളും പി​ന്തു​ണ​മാ​യി ആ​ദ്യം മു​ത​ൽ ഇ​വ​രു​ടെ​ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന പ​ക്ഷം സ​മ​രം ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലേ​ക്ക് വ​ഴി​മാ​റി​യേ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts