വൈ​ദ്യു​തി ലൈ​ൻകമ്പി ക​ഴു​ത്തി​ൽ ചു​റ്റി ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്;  കെഎസ്ഇ ബി ജീവനക്കാർ റോഡിനു കുറുകെ ലൈൻ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്; രക്ഷിക്കണമെന്ന്  അപേക്ഷിച്ചിട്ടും ജീവനക്കാർ വെറും കാഴ്ചക്കാരായി; ഒടുവിൽ 

തു​റ​വൂ​ർ: ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ൽ നി​ന്നു​ള്ള ലൈ​ൻ ക​ഴു​ത്തി​ൽ ചു​റ്റി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. തു​റ​വു​ർ വ​ട​ക്ക് എ​ൻ​സി​സി ക​വ​ല സ്വാ​ദേ​ശി ഷി​നാ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തു​റ​വു​ർ ക​വ​ല​യ്ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്ന് റോ​ഡി​നു കു​റു​കെ ലൈ​ൻ വ​ലി​ക്കു​ന്പോ​ൾ ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ഷി​നാ​ഫി​ന്‍റെ ക​ഴു​ത്തി​ൽ ക​ന്പി ഉ​ട​ക്കു​ക​യും ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ആ​ദ്യം ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​യാ​ൾ കേ​ണ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ഇ​യാ​ളെ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ടു​ത്തു​ള്ള തു​റ​വു​ർ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത്.

വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ന് കു​റു​കെ വൈ​ദ്യു​ത ലൈ​ൻ വ​ലി​ക്കു​ന്പോ​ൾ ഗ​താ​ഗ​തം ത​ട​യേ​ണ്ട​താ​ണ് എ​ന്നാ​ൽ ഇ​ത് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

Related posts