പ്രധാനമന്ത്രിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്; മോ​ദി ത​ന്നേ​ക്കാ​ൾ മി​ക​ച്ച ന​ട​നാ​ണെ​ന്നും ത​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു കൂടുതൽ അർഹൻ മോ​ദി​യാ​ണുമായിരുന്നു പരിഹാസം

ബം​ഗ​ളു​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​രു​ന്ന മൗ​ന​ത്തെ പ​രി​ഹ​സി​ച്ചു തെ​ന്നി​ന്ത്യ​ൻ ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മോ​ദി ത​ന്നേ​ക്കാ​ൾ മി​ക​ച്ച ന​ട​നാ​ണെ​ന്നും ത​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന അ​ഞ്ചു ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു മോ​ദി​യാ​ണു കൂ​ടു​ത​ൽ അ​ർ​ഹ​നെ​ന്നും പ്ര​കാ​ശ് രാ​ജ് പ​രി​ഹ​സി​ച്ചു. ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞാ​നൊ​രു അ​ഭി​നേ​താ​വാ​ണ്. നി​ങ്ങ​ൾ(​മോ​ദി) അ​ഭി​ന​യി​ക്കു​ക​യാ​ണോ അ​ല്ല​യോ​യെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കും. എ​ന്താ​ണു യാ​ഥാ​ർ​ഥ്യം എ​ന്നും എ​ന്താ​ണ് അ​ഭി​ന​യ​മെ​ന്നും എ​നി​ക്ക​റി​യാം. നി​ങ്ങ​ൾ(​മോ​ദി) എ​ന്നേ​ക്കാ​ൾ ന​ല്ല ന​ട​നാ​ണ്. നി​ങ്ങ​ൾ എ​നി​ക്ക് അ​ഞ്ചു പു​ര​സ്കാ​ര​ങ്ങ​ൾ ത​ന്നു. അ​തു മോ​ദി​ക്കു ന​ൽ​ക​ണ​മെ​ന്നാ​ണു ഞാ​ൻ ക​രു​തു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം എ​ന്നേ​ക്കാ​ൾ മി​ക​ച്ച ന​ട​നാ​ണ്.

ഗൗ​രി​യു​ടെ ഘാ​ത​ക​ൻ​മാ​രെ ന​മു​ക്കു കാ​ണാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ല. പ​ക്ഷേ അ​വ​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ ന​മു​ക്കു കാ​ണാ​ൻ ക​ഴി​യും. അ​വ​രി​ൽ പ​ല​രേ​യും മോ​ദി ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. മോ​ദി ഇ​തി​നു​നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ത​ന്നെ ഇ​ത് ഭീ​തി​പ്പെ​ടു​ത്തു​ന്നു​ണ്ട്- പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​ക​ൾ ക​ണ്ടാ​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ​യും ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ഒ​രു​മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​കാ​ശ് രാ​ജി​ന്‍റെ വി​മ​ർ​ശ​നം. കൊ​ല്ല​പ്പെ​ട്ട ഗൗ​രി​യു​മാ​യി പ്ര​കാ​ശ് രാ​ജി​നു മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​രി​ച​യ​മു​ണ്ട്. ഗൗ​രി​യു​ടെ പി​താ​വ് പ്ര​കാ​ശി​ന്‍റെ ഗു​രു​സ്ഥാ​നീ​യ​നു​മാ​യി​രു​ന്നു.

Related posts