മകള്‍ ഫേസ്ബുക്കിലൂടെ പ്രണയിച്ചത് സ്വന്തം അച്ഛനെ;ആളെ തിരിച്ചറിയാതെ പതിനെട്ടുകാരി ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്…

ന്യൂയോര്‍ക്ക്:സ്വന്തം അച്ഛനെ പ്രണയിക്കുകയും അച്ഛനുമായി ലൈംഗിക വേഴ്ച്ച നടത്തുകയും ചെയ്ത മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലെത്താറായപ്പോള്‍ മകള്‍ തിരിച്ചറിഞ്ഞു താന്‍ വിലപ്പെട്ടതെല്ലാം നല്‍കിയത് ജന്മം നല്‍കിയ പിതാവിന് തന്നെയാണെന്ന്. ഫേസ്ബുക്ക് വഴി രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മകള്‍ വിവാഹം കഴിക്കാന്‍ ആലോചിച്ചത് സ്വന്തം പിതാവിനെ തന്നെയായിരുന്നു. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക് മേഖലയിലെ ഒരു 18 കാരിയാണ് തിരിച്ചറിയാതെ 36 കാരനായ പിതാവിനെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തത്.കടുത്ത പ്രണയത്തിനിടയില്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ശരീരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

നേരത്തെ ഈ മകളെ ഗര്‍ഭിണിയായിരിക്കെയാണ് പിതാവും മാതാവും വേര്‍ പിരിഞ്ഞത്. മാതാവിന്റെ മാനസീകാസ്വാസ്ഥ്യമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.മകള്‍ പിറന്ന ശേഷം മാതാവിന് ഈ അവസ്ഥ കൂടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടു വയസ്സ് വരെ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു. ഇതിനിടയില്‍ മുന്ന് നാലു വയസ്സ് വരെ മകളെ കാണാന്‍ പിതാവ് പല തവണ എത്തിയിരുന്നെങ്കിലും അമ്മ നിരന്തരം വഴക്ക് പിടിച്ചിരുന്നതിനാല്‍ അഞ്ചാം വയസ്സോടെ ഈ സന്ദര്‍ശനങ്ങള്‍ അവസാനിച്ചു.അതിന് ശേഷം 12 വര്‍ഷത്തോളം പിതാവ് മകളെ കാണാനെത്തിയതേയില്ല. 15 വയസ്സുള്ളപ്പോള്‍ രണ്ടു തവണ ഭാര്യയേയും മകളെയും കാണാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചു മെയില്‍ അയച്ചെങ്കിലും ഒന്നും നടന്നില്ല. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയില്‍ മാനസീക രോഗിയായ അമ്മ അനേകം പേരെ ഭര്‍ത്താക്കന്മാരാക്കുകയും ചെയ്തു.

രണ്ടു വര്‍ഷം മുമ്പാണ് പിതാവിന് വേണ്ടി ഫേസ്ബുക്ക് വഴി പെണ്‍കുട്ടി ഒരു ശ്രമം ആരംഭിച്ചത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരു യുവസുന്ദരനുമായി നിരന്തരം വിഷമങ്ങളും ദു:ഖങ്ങളും പങ്കുവെയ്ക്കാനും തുടങ്ങി.ഒടുവില്‍ ഇയാള്‍ വിളിച്ചത് അനുസരിച്ച് ന്യൂജഴ്സിയിലെ അയാളുടെ വീട്ടില്‍ ഒരാഴ്ച താമസിച്ചു. ഈ ആദ്യ കുടിക്കാഴ്ചയില്‍ തന്നെ കിടപ്പറ പങ്കു വെയ്ക്കുകയും ചെയ്തു. ഒടുവില്‍ കൊച്ചുമകള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ മാതാവിന്റെ ബന്ധുക്കള്‍ കണ്ടപ്പോഴാണ് ഇവര്‍ പിതാവും പുത്രിയുമാണെന്ന് തിരിച്ചറിഞ്ഞത്.കന്യകാത്വം നശിച്ചതിനാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനം എടുത്തിരിക്കുകയാണ് യുവതി.

 

Related posts