ആ​ർ​ദ്രം പ​ദ്ധ​തി​യി​ലെ തസ്തിക നിർണയം; തൃ​ശൂ​രിന് അവഗണന; പാലക്കാടിനു 13, തൃശൂരിനു മൂന്ന്

സെ​ബി മാ​ളി​യേ​ക്ക​ൽ
തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​യി​ൽ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ പോ​സ്റ്റു​ക​ൾ നാ​മ​മാ​ത്രം. ആ​കെ മൂ​ന്ന ു ഡോ​ക്ട​ർ​മാ​രെ​യാ​ണ് തൃ​ശൂ​രി​നു​മാ​ത്രം അ​നു​വ​ദി​ച്ച​ത്. റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്-ഒന്ന്, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (സി​എം​ഒ)-രണ്ട്. സം​സ്ഥാ​ന​ത്തെ ജി​ല്ല, ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​പ​ദ്ധ​തി​ക്കാ​യി 266 ഡോ​ക്ട​ർ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​പ്പോ​ഴാ​ണ് തൃ​ശൂ​രി​നോ​ട് ഈ ​അ​വ​ഗ​ണ​ന.

സ​മീ​പ​ജി​ല്ല​യാ​യ പാ​ല​ക്കാ​ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം 13 ആ​ണ്. ഇ​തി​ൽ​ത​ന്നെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ടു പോ​സ്റ്റു​ക​ളു​ണ്ട്. കാ​ർ​ഡി​യോ​ള​ജി​യി​ൽ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റു​ൾ​പ്പ​ടെ നാ​ലു​പേ​രെ​യും നെ​ഫ്രോ​ള​ജി​യി​ൽ മൂ​ന്നു​പേ​രെ​യും ന്യൂ​റോ​ള​ജി​യി​ൽ ഒ​രാ​ളെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ടെ​ക്നീ​ഷ്യ​ന്മാ​രും അ​റ്റ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പ​ടെ 344 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​തി​ൽ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു കി​ട്ടി​യ​ത് വെ​റും ഒ​ന്പ​തു ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ൽ​ത​ന്നെ എ​ല്ലാ ജി​ല്ലാ – ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കും കി​ട്ടി​യ മൂ​ന്നു ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ന്മാ​രെ തൃ​ശൂ​രി​നും കി​ട്ടി​യെ​ന്നു മാ​ത്രം.

ഡോ​ക്ട​ർ​മാ​രും ടെ​ക്നീ​ഷ്യ​ന്മാ​രും ഉ​ൾ​പ്പ​ടെ 610 ത​സ്തി​ക​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​താ​യി അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ സെ​പ്റ്റം​ബ​ർ 23ന് ​ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 1072 പോ​സ്റ്റു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ശി​പാ​ർ​ശ​യി​ലാ​ണ് പു​തി​യ 610 ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​ത്.

Related posts