ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യത് കോൺഗ്രസ്! അ​ഞ്ച് ട്രി​ല്യ​ൺ സ​മ്പ​ദ് വ്യ​വ​സ്ഥ സ്വ​ർ​ഗ​ത്തി​ൽ​നി​ന്നു വ​ന്ന​ത​ല്ല; ബിജെപിയുടെ പൊങ്ങച്ചത്തെ പരിഹസിച്ച് പ്രണബ് മുഖർജി

ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യത് ആ​സൂ​ത്ര​ണ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്ന അ​തിന്‍റെ സ്ഥാ​പ​ക​രാണെന്ന് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി. കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ഴി​ഞ്ഞ 55 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ന​മ്മ​ൾ സ്വാ​ത​ന്ത്ര്യം നേ​ടി​യ ഇ​ട​ത്തു​നി​ന്ന് ഇ​ന്ത്യ എ​ത്ര ദൂ​രം എ​ത്തി​യെ​ന്ന​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

55 വ​ർ​ഷ​ത്തെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ത്തി​ലാ​യി​രു​ന്നി​ട​ത്തു നിന്ന് എ​ത്ര ദൂ​രം എ​ത്തി​യെ​ന്ന​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ്. മ​റ്റു​ള്ള​വ​രും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യ്ക്കു സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​സൂ​ത്ര​ണ സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്ന അ​തി​ന്‍റെ സ്ഥാ​പ​ക​രാ​ണ് ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യ​ത്. ആ​സൂ​ത്ര​ണ ക​മ്മീ​ഷ​നെ പി​രി​ച്ചു​വി​ട്ട​തോ​ടെ ഇ​ന്ന് അ​ത് എ​തി​ർ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും പ്ര​ണ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ 50-55 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ത​ങ്ങ​ൾ എ​വി​ടെ​നി​ന്നാ​ണ് തു​ട​ങ്ങി​യ​തെ​ന്നും ഞ​ങ്ങ​ൾ എ​വി​ടെ​യാ​ണ് നി​ർ​ത്തി​യ​തെ​ന്നും മ​റ​ക്കു​ന്നു. ഏ​താ​ണ്ട് പൂ​ജ്യ​ത്തി​ൽ​നി​ന്ന് ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച 1.8 ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ അ​ടി​ത്ത​റ​യി​ൽ​നി​ന്നു മാ​ത്ര​മെ 5 ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ നി​ർ​മി​ക്കാ​ൻ ക​ഴി​യു.

ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു, 2024 ൽ ​ഇ​ന്ത്യ​യു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ 5 ട്രി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ൽ എ​ത്തു​മെ​ന്ന്. ഇ​ത് സ്വ​ർ​ഗ​ത്തി​ൽ​നി​ന്നും വ​രു​ന്ന​ത​ല്ല. ഇ​വി​ടെ ശ​ക്ത​മാ​യ ഒ​രു അ​ടി​ത്ത​റ​യു​ണ്ട്. അ​ത് ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച​ത​ല്ല. സ്വ​ാത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​ക്കാ​ർ നി​ർ​മി​ച്ച​താ​ണ​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​റ്റു​ള്ള​വ​രും ഐ​ഐ​ടി​ക​ളും ഐ​എ​സ്ആ​ർ​ഒ​യും എ​യിം​സും ബാ​ങ്കിം​ഗ് ശൃം​ഖ​ല​ക​ളും സ്ഥാ​പി​ച്ച​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്ക് കു​തി​ച്ചു​ചാ​ട്ടം സാ​ധ്യ​മാ​യ​ത്.

മ​ൻ​മോ​ഹ​ൻ സിം​ഗും ന​ര​സിം​ഹ റാ​വു​വും ഉ​ദാ​ര​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ സാ​ധ്യ​ത​ക​ൾ അ​ഴി​ച്ചു​വി​ട​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ 5 ട്രി​ല്യ​ണ്‍ ഡോ​ള​റി​ൽ എ​ത്തി​ക്കു​മെ​ന്ന ധ​ന​കാ​ര്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts